റീപോളിങിനെതിരേ എം.വി ജയരാജന്.
കണ്ണൂര്‍: ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ റീപോളിങ് നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. ഒന്നോ രണ്ടോ കള്ളവോട്ടിന് വോട്ടര്‍മാരെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും റീപോളിങ്ങ് നടത്തുകയല്ല പകരം കള്ളേവോട്ട് ചെയ്തവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും ജയരാജന് പറഞ്ഞു.
ഒന്നോ രണ്ടോ കള്ളവോട്ടിന്റെ പേരില്‍ ഒരു ബൂത്തിലെ ആയിരക്കണക്കിന് വോട്ടര്‍മാരെ വീണ്ടും പോളിങ്ങിലേക്ക് തള്ളിവിടുന്നതിനോട് യോദിപ്പില്ല. എന്നാലും ഇന്നത്തെ റീപോളിങ്ങിനെ സ്വാഗതം ചെയ്യുന്നു. യു.ഡി.എഫ് റീപോളിങ്ങിനെ ഭയപ്പെടുന്നതായും അതുകൊണ്ടാണ് അവര്‍ റീപോളിങ് ആവശ്യമില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും ജയരാജന് അഭിപ്രായപ്പെട്ടു.
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ കണ്ണൂര്‍ കാസര്‍കോട് മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."