HOME
DETAILS

പി.കെ ശശി: മന്ത്രി എ.കെ ബാലന്‍ അന്വേഷണം തുടങ്ങിയെന്ന് കോടിയേരി; എങ്കില്‍ പൊലിസിനെ പിരിച്ചുവിടണമെന്ന് ചെന്നിത്തല

  
backup
September 07, 2018 | 3:53 PM

49654654632131-2

തിരുവനന്തപുരം: സി.പി.എം എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു. ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടക്കുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലിസ് അന്വേഷണത്തെപ്പറ്റി ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. പി.കെ ശശിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ന് സി.പി.എം പുറത്തിറക്കിയ പ്രസ്താവനയും വിവാദമായി.

പ്രസ്താവന ഇങ്ങനെ:

''2018 ആഗസ്റ്റ് 14നാണ് ഒരു യുവതി സി.പി.എം സംസ്ഥാന കമ്മിറ്റി മുമ്പാകെ ഒരു പരാതി നല്‍കിയത്.

പരാതി ലഭിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് പരാതിയില്‍ പരാമര്‍ശിച്ച പി.കെ ശശിയെ എ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തി പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. തുടര്‍ന്ന് ഓഗസ്റ്റ് 31ന് ചേര്‍ന്ന ആദ്യപാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.

പി.കെ ശ്രീമതി ടീച്ചര്‍, എ.കെ ബാലന്‍ എന്നിവരെ പരാതി അന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ് ഓഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തി. തുടര്‍ന്ന് ചുമതലപ്പെട്ടവര്‍ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് കിട്ടിയ ഉടനെ പാര്‍ട്ടി ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്''- സി.പി.എം പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.


''പി.കെ ശശിക്കെതിരായ യുവതിയുടെ പരാതിയില്‍ ഓഗസ്റ്റ് 31 തന്നെ മന്ത്രി എ.കെ ബാലനെയും ശ്രീമതി ടീച്ചറെയും അന്വേഷണച്ചുമതല ഏല്‍പിച്ചു എന്നും അവര്‍ അന്വേഷണം തുടങ്ങിയെന്നുമാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. പക്ഷേ എ.കെ ബാലന്‍ കഴിഞ്ഞ ദിവസവും പറഞ്ഞത് താന്‍ ഇതിനെക്കുറിച്ച് ഒന്നും അറിഞ്ഞില്ലെന്നാണ്. അപ്പോള്‍ ഒന്നുകില്‍ മന്ത്രി ബാലനോ, അല്ലെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റോ നുണ പറയുകയാണ്. അത് ആരാണെന്ന് വ്യക്തമാക്കണം.

ഓഗസ്റ്റ് 14 ന് തന്നെ പരാതി സി.പി.എം സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ കിട്ടിയെന്നാണ് പാര്‍ട്ടി പത്രക്കുറിപ്പില്‍ പറയുന്നത്. ഇത്രയും ദിവസം അത് നിയമാനുസൃതം പൊലിസിന് കൈമാറാതെ വച്ചു കൊണ്ടിരുന്നത് ശരിയായില്ല. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത് നിയമവാഴ്ചയെ തകര്‍ക്കും

യുവതിയുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ
ഭാഗമായ ഒരു മന്ത്രി എങ്ങനെ
അന്വേഷണംനടത്തും? ഇത്തരം കേസില്‍ അന്വേഷണം നടത്തേണ്ടത് പാര്‍ട്ടി അല്ല പൊലിസാണ്''- ചെന്നത്തല പറഞ്ഞു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  17 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  17 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  18 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  18 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  18 hours ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  18 hours ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  18 hours ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  18 hours ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  19 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  19 hours ago