HOME
DETAILS
MAL
ആശ്വാസം സഊദി കൊവിഡ് കണക്കുകൾ; പുതിയ വൈറസ് ബാധ 390, 511 രോഗമുക്തി, 25 മരണം
backup
October 04 2020 | 12:10 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 511 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 രോഗികൾ മരണപ്പെടുകയും 390 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ സ്ഥിരീകരിച്ചതിൽ ഏറ്റവും കുറവ് വൈറസ് ബാധയാന ഇന്ന് കണ്ടെത്തിയത്.
10,027 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 955 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,875 ആയും വൈറസ് ബാധിതർ 336,337 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 511 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 321,485 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."