HOME
DETAILS

സംസ്ഥാനത്ത് ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാന്‍ നീക്കം

  
backup
May 07, 2017 | 10:15 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%82

കോട്ടയം: മാണി ഗ്രൂപ്പിലെ അസംതൃപ്തരെകൂടി ഉള്‍പ്പെടുത്തി പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവം. പാര്‍ട്ടിയുടെ സുപ്രധാന പദവിയിലിരിക്കുന്ന കോട്ടയം, ഇടുക്കി ജില്ലയിലെ രണ്ടു നേതാക്കള്‍ മാണി ഗ്രൂപ്പ് വിടാനൊരുങ്ങുകയാണ്. തങ്ങളുടെ നിയോജകമണ്ഡലങ്ങള്‍ സംബന്ധിച്ച ഉറപ്പ് ലഭിക്കുന്ന മുറക്ക് ഇവര്‍ നിലപാട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. സീറ്റുകള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ചില വാഗ്ദാനങ്ങള്‍ നല്‍കിയതായും അറിയുന്നു. ഇവരുടെ നിലപാട് വ്യക്തമാകുന്നതോടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസും നയം വ്യക്തമാക്കും. മാണിയുടെ മുന്നണിയിലുണ്ടാവില്ലെന്നതാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട്. 

സ്വതന്ത്രനിലപാട് സ്വീകരിച്ച് പി.ജെ ജോസഫ് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് കെ.എം മാണി. ഇത് മുന്നില്‍ക്കണ്ട് ഇന്ന് നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തല്‍ക്കാലം എല്‍.ഡി.എഫിലേക്കില്ലെന്ന നിലപാട് മാണി പ്രഖ്യാപിച്ചേക്കും. എല്‍.ഡി.എഫിലേക്കില്ലെന്ന് ജോസഫിനെയും കൂട്ടരെയും ധരിപ്പിച്ച് ബഹുമുഖ തന്ത്രം പയറ്റുകയാണ് ലക്ഷ്യം. പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങള്‍ പാര്‍ട്ടി ഫോറങ്ങളില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കണമെന്ന കര്‍ശന നിലപാട് പി.ജെ ജോസഫ് യോഗത്തില്‍ സ്വീകരിക്കും.
ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ മറികടന്ന് വൈസ് ചെയര്‍മാനായ ജോസ് കെ മാണി നയപരമായ വിഷയങ്ങളില്‍ ഏകാധിപത്യപരമായ സമീപനം സ്വീകരിക്കുന്നതിലെ അതൃപ്തിയും ജോസഫ് അറിയിക്കും. ജോസ് കെ മാണി ഏകാധിപതിയെപോലെ പെരുമാറുന്നുവെന്ന ആക്ഷേപം മാണിയുടെ വിശ്വസ്തര്‍ക്ക് വരെയുണ്ട്.
അതിനിടെ, എല്‍.ഡി.എഫ് ബന്ധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായോ കോടിയേരി ബാലകൃഷ്ണനുമായോ ചര്‍ച്ച നടത്തണമെന്ന ആവശ്യം മാണി ഉന്നയിച്ചതായും അറിയുന്നു. ഈ വിഷയത്തില്‍ ഇടനിലക്കാരനായി നിന്നിരുന്ന സ്‌കറിയാ തോമസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍തന്നെ ഇരുനേതാക്കളുമായി മാണി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. പി.സി ജോര്‍ജിനെ കൂടെക്കൂട്ടുന്നതിനായും മാണി ആശയവിനിമയം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതുവർഷം ഗംഭീരമാക്കാൻ ദുബൈ; വെടിക്കെട്ടും, ഡ്രോൺ ഷോകളും, കച്ചേരികളും അടക്കം ഉ​ഗ്രൻ പരിപാടികൾ

uae
  •  2 days ago
No Image

 ബിഹാറില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; പത്താമതും മുഖ്യമന്ത്രിയാവാന്‍ നിതീഷ് കുമാര്‍

National
  •  2 days ago
No Image

വിവാഹമോചന ഒത്തുതീർപ്പിന് 40 ലക്ഷം തട്ടി; പ്രമുഖ അഭിഭാഷകയും സുഹൃത്തും അറസ്റ്റിൽ

crime
  •  2 days ago
No Image

എമിറേറ്റ്സ് വിമാനങ്ങളിൽ അതിവേഗ സ്റ്റാർലിങ്ക് വൈ-ഫൈ; 2027 ഓടെ മുഴുവൻ വിമാനങ്ങളിലും ഇൻസ്റ്റലേഷൻ പൂർത്തിയാക്കും

uae
  •  2 days ago
No Image

മെസ്സി മുതൽ ചെൽസി സഹതാരങ്ങൾ വരെ; എൻസോ ഫെർണാണ്ടസ് തിരഞ്ഞെടുത്ത ഇഷ്ടപ്പെട്ട 5 കളിക്കാർ

Football
  •  2 days ago
No Image

ദുബൈ എയർ ഷോ 2025: സൗജന്യ ഷട്ടിൽ ബസുകൾ, ടാക്സി നിരക്കിലെ ഇളവുകൾ, പാർക്കിംഗ് വിവരങ്ങൾ; സന്ദർശകർ അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ശൈത്യകാല ടൂറിസം: ആഗോളതലത്തിൽ ദുബൈ രണ്ടാമത്; ജിസിസിയിൽ ഒന്നാമത്

uae
  •  2 days ago
No Image

റോഡിലൂടെ ബൈക്കില്‍ മകനൊപ്പം പോകുന്നതിനിടെ കൂടിളകി 62കാരനെ തേനീച്ച കൂട്ടം ആക്രമിച്ചു;  890 ലേറെ കുത്തേറ്റ വയോദികന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് മർദനം; ഡോക്ടർ ചമഞ്ഞ് ശല്യം ചെയ്ത യുവാവും മർദിച്ച യുവതിയും അറസ്റ്റിൽ

crime
  •  2 days ago
No Image

കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച് ബ്രിട്ടാസിന് മലയാളത്തില്‍ 'മറുപടി' നല്‍കി അമിത് ഷാ; പ്രാദേശിക ഭാഷാ വിവാദത്തിനിടെയുള്ള പുതിയ തന്ത്രം കേരളത്തില്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ 

National
  •  2 days ago