HOME
DETAILS

സി.പി.എം സോണിയക്ക് മുദ്രാവാക്യം വിളിക്കുന്ന കാലം വിദൂരമല്ല: ആന്റണി

  
backup
May 07 2017 | 22:05 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%b8%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be


തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സി.പി.എമ്മുകാര്‍ മുദ്രാവാക്യം വിളിക്കുന്നകാലം വിദൂരമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി. ചമ്പാരന്‍ നീലം കര്‍ഷക സമരത്തിന്റെ 100ാം വാര്‍ഷികം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിര രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. തിരിച്ചടികള്‍ അതിജീവിച്ച് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരും. പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. സര്‍ക്കാരില്‍ ജനങ്ങളുടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി. തീര്‍ത്തും നിരാശാജനകമായ ഭരണമാണു നടക്കുന്നത്. പശ്ചിമബംഗാളില്‍ സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫിസുകളടക്കം ബി.ജെ.പി കൊണ്ടുപോയി. ഡല്‍ഹി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു കെട്ടിവച്ച കാശുപോലും കിട്ടിയില്ല. രാജ്യത്ത് കാര്‍ഷിക പരിഷ്‌കരണത്തിന് തുടക്കംകുറിച്ചത് കോണ്‍ഗ്രസാണ്. ഇപ്പോള്‍ കര്‍ഷകരുടെ ജീവിതം ദുരിതത്തിലാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കര്‍ഷക ആത്മഹത്യ 40 ശതമാനമാണ് കൂടിയത്. കൃഷി നഷ്ടമായതിനെത്തുടര്‍ന്ന് രാജ്യത്തെ കര്‍ഷകര്‍ കടുത്ത ദുരിതത്തിലാണ്.
മോദി തൊഴിലാളികളുടെ അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന നിയമങ്ങളുണ്ടാക്കി. ഇന്ത്യയിലെ 70 ശതമാനം ജനങ്ങളുടെ അത്രയും സ്വത്ത് 60 കുടുംബങ്ങളുടെ കൈയിലുണ്ടെന്ന് വിദേശ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം കൂടിവരികയാണ്. സമ്പത്ത് മുഴുവന്‍ കോര്‍പറേറ്റുകളില്‍ കേന്ദ്രീകരിക്കുന്നു. ഇതു പരിഹരിക്കാന്‍ സാമ്പത്തിക നയം തിരുത്തണമെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനായി. വി.എം സുധീരന്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ, തമ്പാനൂര്‍ രവി, പന്തളം സുധാകരന്‍, ശൂരനാട് രാജശേഖരന്‍, ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago