HOME
DETAILS

പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി ആഭ്യന്തര മന്ത്രാലയം

  
backup
May 07 2017 | 22:05 PM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be


ന്യൂഡല്‍ഹി: ദിനംപ്രതിയെന്നോണം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യക്കുനേരെ ആക്രമണം നടത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2015ലും 2016ലും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്കുള്ള മറുപടിയില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.
2012നും 2016നും ഇടയില്‍ 1,142 ഭീകരാക്രമണങ്ങളാണ് ജമ്മുകശ്മിരില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാലയളവില്‍ 236 സുരക്ഷാ ജവാന്‍മാരും 90 തദ്ദേശീയരും കൊല്ലപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം പറയുന്നു. എന്നാല്‍ 507 ഭീകരരാണ് ഈ നാല് വര്‍ഷത്തിനുള്ളില്‍ മരിച്ചത്. 2015ല്‍ 405 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ഇതിനേക്കാള്‍ കൂടുതലാണ് 2016ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആ വര്‍ഷം 449 തവണയാണ് പാക് പ്രകോപനം ഇന്ത്യക്കുനേരെയുണ്ടായത്. 2015നും 2016നും ഇടയില്‍ പാക് ആക്രമണത്തിലും ഭീകരരുമായുള്ള ഏറ്റുമുട്ടലിലും 23 സുരക്ഷാ സൈനികരാണ് മരിച്ചത്.
ഭീരുത്വമാണ് പാക് നടപടിയുടെ അടിസ്ഥാനമെന്ന് റിട്ട.മേജര്‍ ജനറല്‍ ജി.ഡി ബക്ഷി പറഞ്ഞു. പാകിസ്താന്‍ സമാധാനത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും അവരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന് ഏറ്റവും വലിയ തെളിവാണ് ഇപ്പോഴും കശ്മിരില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago