HOME
DETAILS

സ്ത്രീ സുരക്ഷ തകര്‍ക്കാന്‍ ആര്‍ക്കാണു തിടുക്കം

  
backup
May 19 2019 | 21:05 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 


വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. ഒരു മതം നിഷ്‌കര്‍ഷിക്കുന്ന വേഷം ധരിക്കാന്‍ ഒരാള്‍ താല്‍പര്യപ്പെടുകയും ആ വേഷം ധരിക്കുകയും ചെയ്താല്‍ അതിനെയും വ്യക്തിസ്വാതന്ത്ര്യമായി കാണാന്‍ നമുക്കാവണം. ഒരു മതവും നിഷ്‌കര്‍ഷിക്കാത്ത വേഷമാണെങ്കിലും അയാള്‍ക്ക് അതും ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ല വൃത്തിയും ഭംഗിയുമുള്ള വസ്ത്രം ധരിക്കുമ്പോള്‍ നമുക്കു തന്നെ ഒരു സുഖം അനുഭവപ്പെടുന്നു. എന്നാല്‍ പല വേഷങ്ങളും അത്തരം ആനന്ദം നല്‍കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. തന്റെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വിലകല്‍പ്പിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമായ വസ്ത്രരീതിയാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത് എന്നതില്‍ ഭിന്നാഭിപ്രായമില്ലല്ലോ.
മുസ്‌ലിം സ്ത്രീകള്‍ പര്‍ദ ധരിക്കുന്നതിനെയും ശരീരം മൊത്തം മറയ്ക്കുന്നതിനെയും എതിര്‍ക്കുന്ന 'സഹോദരീപ്രേമി'കളുണ്ട്. പര്‍ദ സ്ത്രീയുടെ സ്വാതന്ത്ര്യം തടയുന്ന വസ്ത്രമാണെന്നാണ് അവരുടെ വാദം. എന്നാല്‍ പര്‍ദ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും വേഷമാണെന്ന് തിരിച്ചറിയുമ്പോഴാണ് സെലിബ്രിറ്റികള്‍ വരെ അതു ധരിച്ചാല്‍ നമ്മള്‍ ഇന്‍വിസിബിളാണെന്ന് തോന്നിപ്പോകുമെന്ന് പറയുന്നത്. പര്‍ദയല്ലാത്ത വേഷങ്ങള്‍ ധരിച്ച് അവര്‍ പുറത്തിറങ്ങുമ്പോള്‍ സമൂഹത്തിന്റെ കണ്ണുകള്‍ അവളുടെ ശരീരത്തിലാകും. അതേയാളുകള്‍ പര്‍ദ ധരിച്ച് അതേ വഴിയില്‍ അതേയാളുകളുടെ മുന്നിലൂടെ നടക്കുമ്പോള്‍ അവരെയാരും തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവര്‍ക്ക് ഇന്‍വിസിബിലിറ്റി അനുഭവപ്പെടുന്നത്.


പവിത്രന്‍ തീക്കുനിയുടെ 'ആഫ്രിക്കന്‍ രാജ്യ'മെന്ന ആക്ഷേപത്തിനു മുന്‍പ് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു എതിര്‍പ്പായിരുന്നു എം.എന്‍ കാരശേരി മാതൃഭൂമിയില്‍ എഴുതിയ ഒരു ലേഖനം. പേപിടിച്ച നായയില്‍നിന്ന് ആടിനെ സംരക്ഷിക്കാന്‍ ആടിനെ ടാര്‍പ്പായ ധരിപ്പിക്കുകയല്ല, പേപിടിച്ച നായയെ തല്ലിക്കൊല്ലുകയാണ് വേണ്ടതെന്ന ഒരു ആശയമായിരുന്നു കാരശേരിയെഴുതിയത്. കൊന്നവനെ കൊല്ലണമെന്ന നിയമം അപരിഷ്‌കൃതമാണെന്ന് വാദിക്കുന്ന ലിബറല്‍ ചിന്താഗതിക്കാരും ഇങ്ങനെ പറഞ്ഞാലോ?
ഇല വന്നു മുള്ളില്‍ വീണാലും മുള്ളു വന്ന് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണെന്നിരിക്കെ, തന്റെ സംരക്ഷണം കാക്കല്‍ ഇലയുടെയും ഉത്തരവാദിത്തമല്ലേ? വല്ല മുറിവും സംഭവിച്ചാല്‍ അതില്‍ ഈച്ച വന്നിരിക്കാതെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ എല്ലാ ഈച്ചകളെയും കൊല്ലുന്നതിനെക്കാള്‍ ഏറെ ശാസ്ത്രീയവും യുക്തിപരവുമാണ് മുറിവിനെ തുണികൊണ്ടോ മറ്റോ കെട്ടിയിട്ട് മറയ്ക്കുന്നത്.
ഒരു കഥ പറയാം: പണ്ടൊരു രാജാവിന് അസഹ്യമായ തലവേദന അനുഭവപ്പെട്ടു. പല വൈദ്യന്മാര്‍ പരിശോധിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഒടുക്കം ഒരു വൈദ്യന്‍ പരിശോധിച്ചു പറഞ്ഞു: 'അങ്ങയുടെ തലവേദന മാറാന്‍ എപ്പോഴും പച്ചയിലേക്ക് നോക്കിയാല്‍ മതി'. രാജാവ് അതു പരീക്ഷിച്ചു. കൊട്ടാരം ആകെ പച്ചയടിച്ചു. എല്ലാവരെയും പച്ചയില്‍ കുളിപ്പിച്ച് പച്ചവസ്ത്രങ്ങള്‍ നല്‍കി. രാജാവിന് ശമനം അനുഭവപ്പെട്ടു. ഒരിക്കല്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ രാജാവ് ആകാശത്തേക്കൊന്ന് നോക്കി. ആകാശത്ത് പച്ചയടിക്കാന്‍ രാജാവിനാവില്ലല്ലോ. പോയ തലവേദന തിരിച്ചുവന്നു. രാജാവ് വൈദ്യനോട് പറഞ്ഞു: 'നിങ്ങളുടെ ചികിത്സ ഫലപ്രദമാണ്. പക്ഷെ പ്രായോഗികമല്ല. എനിക്ക് എല്ലായിടത്തും പച്ചയടിക്കാനാവില്ലല്ലോ?' വൈദ്യന്‍ തിരിച്ചു പറഞ്ഞു: 'നിങ്ങള്‍ എല്ലായിടത്തും പച്ചയടിച്ചതിനു പകരം നിങ്ങള്‍ക്കൊരു പച്ച കണ്ണട വച്ചാല്‍ പോരായിരുന്നോ?'.


അതെ, സംരക്ഷണം ആര്‍ക്കാണോ ആവശ്യം അവരാണതിന് ശ്രമിക്കേണ്ടത്. അല്ലാത്തിടത്തോളം കാലം 'രാജാവിന്റെ തലവേദന' മാറില്ല. സ്ത്രീ സ്വശരീരത്തെ സംരക്ഷിക്കണം എന്നാഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവര്‍ എന്നെ അക്രമിക്കാതിരിക്കട്ടെ എന്ന് ചിന്തിക്കുന്നതിലുമപ്പുറം ഞാന്‍ തന്നെ എനിക്കു സംരക്ഷണമൊരുക്കട്ടെ എന്നാണ് ചിന്തിക്കേണ്ടത്.


അടച്ചുവച്ച കലത്തിലെ വറ്റു കൊത്തിത്തിന്നുന്ന കാക്കയെ കാണാനൊക്കില്ലല്ലോ? പക്ഷെ, അടച്ചുവച്ച പാത്രത്തിലെ മീന്‍ തട്ടിമറിച്ചു തിന്നുന്നവരാണ് പൂച്ചകള്‍. പഞ്ചേന്ദ്രിയങ്ങള്‍ വഴി വികാരമുണ്ടാകുമ്പോഴാണ് അടച്ചിട്ടതു തട്ടിമറിക്കാന്‍ തോന്നുന്നത്. അതിനാലാണ് പുരുഷന്റെ പഞ്ചേന്ദ്രിയങ്ങള്‍ വഴി വികാരമുണ്ടാക്കുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇസ്‌ലാം സ്ത്രീയോട് കല്‍പ്പിച്ചത്.


കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു ഡെന്‍മാര്‍ക്കില്‍ ബുര്‍ഖ നിരോധിച്ചത്. അതുകഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറിയായ ബോറിസ് ജോണ്‍സണ്‍ ബുര്‍ഖയും പര്‍ദയുമിട്ട സ്ത്രീകളെ തപാല്‍ പെട്ടിയോടുപമിച്ചത്. ഈ ഉപമ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തപാല്‍ പെട്ടിയിലെ കത്തുകള്‍ രഹസ്യങ്ങള്‍ പേറുന്നവയായിരിക്കും. അവ അതിന്റെ യഥാര്‍ഥ അവകാശികളിലേക്കാണ് എത്തേണ്ടത്. അല്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. ഇത്രമാത്രമേ ഈ വിഷയത്തിലും പറയാനുള്ളു. പര്‍ദയ്ക്കകത്തുള്ള സ്ത്രീ ശരീരം അതിനര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാണെന്നാണ് ഇസ്‌ലാമികാധ്യാപനം.


സ്ത്രീശരീരം മാത്രം ഇങ്ങനെ പ്രത്യേകവല്‍കരിക്കുന്നത് ഒരു തരം അസമത്വമല്ലേ എന്ന് ചോദിച്ചേക്കാം. എല്ലായിടത്തും എല്ലാം ഒരു പോലെയാവില്ല. പുരുഷന്‍ സ്ത്രീയെ പീഡിപ്പിക്കുമ്പോള്‍ സ്ത്രീ പ്രയാസപ്പെടുന്നു. പക്ഷെ, സ്ത്രീ പുരുഷനെ പീഡിപ്പിക്കാന്‍ തയാറാകാറില്ല. അതിനു കാരണം പുരുഷമേധാവിത്വ സമൂഹമാണ് നിലവിലുള്ളതെന്ന വാദത്തിലപ്പുറം താനൊരു പുരുഷനെ പീഡിപ്പിക്കാനൊരുങ്ങിയാല്‍, ഒരുപക്ഷെ അവന്‍ അതാസ്വദിക്കുമെന്നും അനന്തരഫലം അനുഭവിക്കേണ്ടി വരിക താന്‍ തന്നെയാണെന്നുമുള്ള സ്ത്രീയുടെ ബോധമാണ് അവരെ അതില്‍നിന്ന് പിന്‍വലിക്കുന്നത്.


പ്രാകൃത വേഷമെന്നും അപരിഷ്‌കൃതമെന്നും പറഞ്ഞ് പര്‍ദയെ പുറംതള്ളുന്നവരാണ് ഒരു വിഭാഗം. പ്രാകൃതവും പഴഞ്ചനുമായതെല്ലാം പുറംതള്ളേണ്ടതല്ല. അവയ്ക്കു പകരം അതിനേക്കാള്‍ അനുയോജ്യവും സുരക്ഷായോഗ്യവുമായവയും ഉണ്ടാകുമ്പോഴാണ് പുറംതള്ളേണ്ടത്. പര്‍ദയെത്ര 'പ്രാകൃത'മാണെങ്കിലും അതിലധികം സുരക്ഷായോഗ്യമായ ഒന്ന് കണ്ടെത്താനാകുമോ? പരിഷ്‌കൃതം, അപരിഷ്‌കൃതമെന്നതെല്ലാം മനോഭാവ മാറ്റത്തില്‍ നിന്നുണ്ടാകുന്നതാണ് എന്ന് തിരിച്ചറിവുണ്ടാകുന്നതു നല്ലതാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago