HOME
DETAILS
MAL
പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വോട്ടറുടെയും വീടിനു നേരെ ബോംബേറ്
backup
May 19 2019 | 22:05 PM
കണ്ണൂര്‍: റീപോളിങ് നടന്ന കണ്ണൂര്‍ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെയും വോട്ടറുടെയും വീടിനു നേരെ ബോംബേറ് . പിലാത്തറ പത്തൊന്‍പതാം ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വി.ടി.വി പത്മനാഭന്റെയും കഴിഞ്ഞതവണ വോട്ട് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പരാതി നല്‍കിയിരുന്ന ഷാലറ്റിന്റെയും വീടുകള്‍ക്കുനേരെയാണ് ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നേരത്തെ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഷാലറ്റ് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുന്നതിനിടെ സി.പി.എം പ്രവര്‍ത്തകര്‍ പ്രകോപിതരാവുകയും ഷാലറ്റിനു നേരെ തിരിയുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലിസ് സംരക്ഷണയിലാണ് ഷാലറ്റിനെ സ്കൂളിന് പുറത്തെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."