എടക്കര ടൗണ്‍ ഇനി ക്ലീന്‍ സിറ്റി; പദ്ധതിക്ക് രൂപം നല്കി
എടക്കര: ടൗണിനെ ക്ലീന്‍ സിറ്റിയിക്കാന് പഞ്ചായത്തും വ്യാപാരികളും ഒത്തുചേര്‍ന്ന് പദ്ധതിക്ക് രൂപം നല്കി. ടൗണില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അടക്കമുള്ളവ കുന്നുകൂടികിടന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുന്നുവെന്ന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അലീസ് അമ്പാട്ട് അധ്യക്ഷയായി. സെക്രട്ടറി പി.ബി ഷാജു, വ്യാപാരി വ്യവസായി പ്രസിസ്റ്റന്റ് കുഞ്ഞാപ്പു സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ തീരുമാനിച്ച കാര്യങ്ങള്‍:
*പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഓരോ വ്യാപാരികളും പ്രത്യേകം ശേഖരിച്ച് പുനര്നിര്മാര്ണ ഏജന്‍സിക്ക് കൈമാറും.
*ജൈവവും അജൈവവുമായ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കും.
*ജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനു വേണ്ടി കംപോസ്റ്റ് കുഴികള്‍ നിര്‍മിക്കും.
*ടൗണിലെ പ്രധാന കേന്ദ്രങ്ങളില്‍ മാലിന്യ ടിന്നുകള്‍ സ്ഥാപിക്കും
*50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക്ക് വസ്തുക്കളുടെ വില്പന തടയും
*പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗം കുറക്കാന്‍ സ്കൂളുകളിലും വീടുകള്‍ തോറും ബോധവത്കരണ ക്ലാസ്
*ടൗണിലെ ഓടകള്‍ വൃത്തിയാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."