HOME
DETAILS

പി.കെ ശശിക്ക് കുരുക്ക് മുറുകുന്നു

  
backup
September 07 2018 | 19:09 PM

pk-shashikk-kurukk-murukunnu

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ ശശിയ്‌ക്കെതിരേ പാര്‍ട്ടി നടപടിക്ക് ഒരുങ്ങുന്നു. സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികളാണ് പാര്‍ട്ടി എം.എല്‍.എക്ക് എതിരേ സ്വീകരിക്കുക. പി.കെ ശശിയ്‌ക്കെതിരേ എന്തു നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് 30നും ഒക്ടോബര്‍ ഒന്നിനുമായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ സ്വീകരിക്കും. 

ശശിക്കെതിരേ ഉയര്‍ന്നത് ഗുരുതര ആരോപണമായതിനാലും പാര്‍ട്ടിയില്‍ മാത്രം പരാതി ഒതുക്കി നിര്‍ത്തിയതിനാലും എത്രയും പെട്ടെന്ന് നടപടിയിലേക്ക് പോകണമെന്ന് ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചു. പരാതിക്കാരി പൊലിസില്‍ പരാതിപ്പെടുകയോ, ദേശീയ വനിതാ കമ്മിഷന് മൊഴി കൊടുക്കുകയോ ചെയ്താല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തിയതിനെ തുടര്‍ന്നാണ് പെട്ടെന്നുള്ള നടപടിയിലേക്ക് സെക്രട്ടേറിയറ്റ് നീങ്ങുന്നത്.
സംഭവത്തില്‍ മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എം.പി എന്നിവരെ അംഗങ്ങളാക്കി സംസ്ഥാന സെക്രട്ടേറിയറ്റ് അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്. പരാതിയില്‍ പ്രാഥമിക വിലയിരുത്തലില്‍ ശശി കുറ്റക്കാരനാണെന്ന് എ.കെ ബാലനും പി.കെ ശ്രീമതിയും ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തില്‍ വ്യക്തമാക്കി. അടുത്ത സംസ്ഥാന കമ്മിറ്റിക്ക് മുന്‍പ് അന്തിമ റിപ്പോര്‍ട്ടും നടപടി ശുപാര്‍ശയും അന്വേഷണ കമ്മിഷന്‍ നല്‍കണമെന്നും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
ശശിക്കെതിരായ പരാതിയില്‍ പൊലിസ് കേസെടുക്കില്ലെങ്കിലും പ്രാഥമികാന്വേഷണം നടത്തും. ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മൊഴിയെടുക്കലിന് മുന്നോടിയായാണ് തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നത്. സ്വമേധയാ കേസെടുക്കില്ലെന്നാണ് നിലവിലെ സൂചനയെങ്കിലും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലെത്തി യുവതിയുടെ മൊഴിയെടുക്കുമെന്നതിനാല്‍ പൊലിസിന് മുഖംരക്ഷിക്കാനായി ഉടന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇതിന്റെ ഭാഗമായി തന്നെയാണ് കെ.എസ്.യു-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഡി.ജി.പി ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  12 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  15 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  36 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago