ആദിവാസികളുടെ ഭൂമി കൈയേറിയത് ഒഴിപ്പിച്ചു
ഗൂഡല്ലൂര്‍: എസ്.എസ് നഗറില്‍ ആദിവാസി ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറി കെട്ടിടം നിര്‍മിക്കുന്നത് പൊലിസ് തടഞ്ഞു. 1956ല്‍ 4.87 ഏക്കര്‍ സ്ഥലം ആദിവാസികള്‍ക്കായി മാറ്റിവച്ചതായിരുന്നു. ഇവിടെ നൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്കി സൗജന്യമായി വീടുകളും നിര്‍മിച്ചു നല്‍കിയിരുന്നു. ഇവിടെയാണ് ചിലര്‍ കയ്യേറ്റം നടത്തി കെട്ടിട നിര്‍മാണം ആരംഭിച്ചത്. ഇതിനെതിരേ ഇവിടത്തുകാര്‍ നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിരുന്നില്ല.
തുടര്‍ന്ന് കുടുംബങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപ്പെട്ടതോടെയാണ് ഇവിടുത്തെ കെട്ടിട നിര്‍മാണം തടയാന്‍ പൊലിസെത്തിയത്.
എസ്.ഐമാരായ ഇബ്രാഹിം, ആന്ദ്, വില്ലേജ് ഓഫിസര്‍ മോസസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് നിര്‍മാണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."