HOME
DETAILS

മുക്കത്ത് ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുവാന്‍ മത്സരം: 'നിയമമോ...! ഏത് നിയമം..?'

  
backup
September 08 2018 | 03:09 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%99

മുക്കം: മുക്കം നഗരത്തിലെ ഗതാഗത സ്തംഭനമൊഴിവാക്കുവാനും അപകടങ്ങള്‍ കുറയ്ക്കുവാനും ലക്ഷ്യമിട്ട് മുക്കം നഗരസഭ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തോട് നിസഹകരണം പ്രകടിപ്പിച്ച് ഭൂരിഭാഗം യാത്രക്കാരും. ഗതാഗത പരിഷ്‌കാരത്തെ തുരങ്കം വയ്ക്കാനാണ് വാഹന ഉടമകളുടെ കൊണ്ടു പിടിച്ചുള്ള ശ്രമം.
ഇരുചക്രവാഹന ഉടമകള്‍ മുതല്‍ ബസുടമകളും ജീവനക്കാരും വരെ ഇക്കാര്യത്തില്‍ ഐക്യത്തിലാണ്. പരിമിതികള്‍ക്കിടയിലും മുക്കം പൊലിസ് നിയമ ലംഘകരെ പിടികൂടാന്‍ ജാഗ്രത കാണിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. വിലക്കുകള്‍ വകവയ്ക്കാതെ നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന ശൈലി പിന്തുടരുന്നതിനാണ് വാഹനമോടിക്കുന്നവര്‍ക്ക് താല്‍പര്യം. പഴയ ബസ് സ്റ്റാന്റിനും പുതിയ ബസ് സ്റ്റാന്റിനും ഇടയിലുള്ള 50 മീറ്റര്‍ റോഡില്‍ വീതി കുറവായതിനാല്‍ ഗതാഗത തടസമൊഴിവാക്കാന്‍ ഈ ഭാഗത്ത് ബസുകള്‍ നിര്‍ത്തുന്നതും യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി വിലക്കിയതാണ്. അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ആരും യഥാവിധി അനുസരിക്കാറില്ല. രണ്ടു സ്റ്റാന്റുകളിലേക്കുമുള്ള ബസുകള്‍ക്ക് അങ്ങാടി ആരംഭിക്കുന്ന അഭിലാഷ് ജങ്ഷനില്‍ നിര്‍ത്താനും യാത്രക്കാരെ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്. ഇവിടന്ന് 50 മീറ്റര്‍ ഓടിയാല്‍ പഴയ സ്റ്റാന്റിലും 100 മീറ്റര്‍ ഓടിയാല്‍ പുതിയ സ്റ്റാന്റിലുമെത്താം. പുതിയ സ്റ്റാന്റില്‍ ചെന്നിറങ്ങുന്നവര്‍ക്ക് പഴയ സ്റ്റാന്റിലേയ്ക്ക് പോകാന്‍ ബൈപാസുമുണ്ട്. എന്തെല്ലാം സൗകര്യമുണ്ടായാലും പൊതു താല്‍പര്യം മാനിച്ച് അധികൃതര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളൊന്നും അംഗീകരിക്കാനും അനുസരിക്കാനുമാവില്ലെന്ന് തന്നെയാണ് ഭൂരിഭാഗം വാഹന ഉടമകളുടെയും ചെറിയ വിഭാഗം യാത്രക്കാരുടെയും നിലപാട്.
വണ്‍വേ സംവിധാനം പാലിക്കുന്ന കാര്യത്തിലും ഈ ദുര്‍വാശി പ്രകടമാണ്. മാര്‍ക്കറ്റ് റോഡിലൂടെ (മരക്കാര്‍ ഹാജി റോഡ്) വടക്കോട്ടും ഓര്‍ഫനേജിനു മുന്നിലൂടെ പടിഞ്ഞാറോട്ടും ഗതാഗതം നിരോധിച്ചതാണ്. എന്നാല്‍ ഭൂരിഭാഗം വാഹനയാത്രക്കാരും ഈ നിര്‍ദേശത്തിന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. ഈ റോഡുകള്‍ക്ക് പുറമെ മെയിന്‍ റോഡില്‍ അഭിലാഷ് ജങ്ഷനും പോസ്റ്റ് ഓഫിസ് ജങ്ഷനും ഇടയിലുള്ള ഭാഗവും പി.സി റോഡുമാണ് വണ്‍വേ സംവിധാനത്തിലുള്ളത്.
ബസ് സ്റ്റാന്റിലേക്കുള്ള ബൈപാസില്‍ കിഴക്കോട്ടുള്ള ഗതാഗതമാണ് തടഞ്ഞത്. ബസുകളൊഴികെ ഒരു വാഹനവും ഈ നിര്‍ദേശവും അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. തക്കം കിട്ടുമ്പോള്‍ ഈ കുറുക്കുവഴി പ്രയോഗിക്കുന്ന ബസുകളുമുണ്ട്. അത്തരത്തിലൊരു ബസിനെ അടുത്തിടെ നഗരസഭ ചെയര്‍മാന്‍ തന്നെ നേരിട്ടു പിടികൂടുകയും രോഷാകുലരായ ബസ് ജീവനക്കാര്‍ ചെയര്‍മാനെ ബസ് കയറ്റി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. റോഡരികിലെ പാര്‍ക്കിങിനും മുക്കത്ത് യാതൊരു നിയന്ത്രണവുമില്ല. ഏതു വാഹനവും എവിടെയും പാര്‍ക്കു ചെയ്യുന്നതിന് മുക്കം അങ്ങാടിയില്‍ ഒരിടത്തും വിലക്കില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. താരതമ്യേന തിരക്കേറിയ സ്റ്റേറ്റ് ബാങ്കിന്റെ മുന്‍വശത്ത് വാഹന പാര്‍ക്കിങ് മൂലം കാല്‍നടയാത്ര തീര്‍ത്തും ദുഷ്‌കരമാണ്. നഗരസഭ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ യഥാവിധി അനുസരിച്ചാല്‍ മുക്കം നഗരത്തിലെ ഗതാഗതം സുഗമമാവുമെങ്കിലും സ്വന്തം താല്‍പര്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്ന ചില യാത്രക്കാര്‍ ഇത് അട്ടിമറിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago