രണ്ട് പേര്‍ക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു; സംശയത്തില്‍ ഒന്‍പതു പേര്‍
കോഴിക്കോട്: ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു. 19 പേരുടെ മരണത്തിനിടയാക്കിയ എലിപ്പനി നിയന്ത്രണവിധേയമാക്കി വരവെയാണ് പുതുതായി രണ്ടു പേര്‍ക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഒരു കേസും സ്ഥിരീകരിച്ചിരുന്നില്ല.
വ്യാഴാഴ്ച വൈകിട്ട് മുതല്‍ ഇന്നലെ വൈകിട്ടുവരെ റിപ്പോര്‍ട്ട് ചെയ്ത കേസുകളിലാണ് രണ്ടു പേര്‍ക്ക് എലിപ്പനിബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
എലിപ്പനി ബാധയെന്നു സംശയിക്കുന്ന ഒന്‍പത് കേസുകളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പാലത്ത്, നെല്ലിക്കോട്, ചെറുവണ്ണൂര്‍, കൊയിലാണ്ടി, മുതലക്കുളം, ഇന്ദിരാനഗര്‍, കക്കോടി, നരിപ്പറ്റ, വടകര എന്നിവിടങ്ങളില്‍ നിന്നാണു പുതിയ കേസുകള്‍. ഇതോടെ സംശയാസ്പദമായ കേസുകളുടെ എണ്ണം 279 ആയി.
ഇതുവരെ ജില്ലയില്‍ 137 കേസുകള്‍ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച കേസുകളില്‍ ഏഴു മരണവും സംശയാസ്പദമായ കേസുകളില്‍ ആകെ 12 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."