സഊദിയിൽ സ്വർണ്ണ ഉത്പാദനം ഏറ്റവും ഉയർന്ന നിലയിൽ
റിയാദ്: സഊദിയിൽ സ്വർണ്ണ ഉത്പാദനം ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ അഞ്ചു വര്ഷത്തിനുളിൽ 158 ശതമാനമാണ് രാജ്യത്തെ സ്വർണ ഉത്പാദനത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 2019 അവസാനത്തോടെ രാജ്യത്തെ സ്വർണ്ണ ഉത്പാദനം 12,353 കവിഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. അഞ്ചു വർഷത്തിനുളിൽ 158 ശതമാനമാണ് ഉത്പാദനത്തിൽ വർദ്ധനുണ്ടായിരിക്കുന്നത്. അഞ്ചു വർഷം മുമ്പ് 4789 കിലോഗ്രാം സ്വർണ്ണം മാത്രമായിരുന്നു ഉത്പാദനമെങ്കിൽ കഴിഞ്ഞ വർഷം അവസാനത്തോട് കൂടി ഇത് 12,353 കവിഞ്ഞതായാണ് സർക്കാർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വെള്ളി ഉത്പാദനത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഉത്പാദനം 5588 കിലോ പിന്നിട്ടു. അഞ്ചു വർഷം മുമ്പ് വരെ 4800 കിലോ വെള്ളിയായിരുന്നു ഉത്പാദനം. ഇതേ കാലയളവിൽ സ്വർണം, വെള്ളി, ചെമ്പ്, സിങ്ക് എന്നിവയൊഴികെ മൊത്തം ധാതു അയിരുകൾ 537 ദശലക്ഷം ടണ്ണിലധികം വരും. ചുണ്ണാമ്പുകല്ല്, സിലിക്ക മണൽ, ഉപ്പ്, കളിമണ്ണ്, ഫെൽഡ്‌സ്പാർ, വ്യാവസായിക ആവശ്യങ്ങൾക്കുള്ള മാർബിൾ, ഇരുമ്പ് മണൽ, കയോലിൻ, ജിപ്‌സം, മാർബിൾ ബ്ലോക്കുകൾ, ഗ്രാനൈറ്റ്, ഫോസ്ഫേറ്റുകൾ, ബോക്സൈറ്റ്, ക്രഷർ മെറ്റീരിയലുകൾ, സാധാരണ മണൽ എന്നിവ ഉൾപ്പെടുന്നവയുടെ കണക്കുകളാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."