HOME
DETAILS

എൻ.സി.പിക്കും തോമസ് കെ. തോമസിനുമെതിരേ വെള്ളാപ്പള്ളി ; കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന്

  
ജലീൽ അരൂക്കുറ്റി 
January 02, 2025 | 3:45 AM

NCP and Thomas K Vellapalli v Thomas

കൊച്ചി:  എൻ.സി.പിക്കും തോമസ് കെ. തോമസിനും എതിരേ കടുത്ത വിമർശനം ഉയർത്തി എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ ഇന്നലെ പുറത്തിറങ്ങിയ ലക്കത്തിലെ ലേഖനത്തിലാണ് എൻ.സി.പിയുടെ കൈയിൽ നിന്ന് കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുക്കണമെന്ന നിർദേശവും മുന്നോട്ട് വയ്ക്കുന്നത്. 

ഒരു വള്ളത്തിൽ കയറാനുള്ള  ആളുപോലും എൻ.സി.പിയിൽ ഇല്ലെന്ന്  പരിഹസിച്ച വെള്ളാപ്പള്ളി എ.കെ ശശീന്ദ്രനെ നീക്കാനുള്ള പി.സി ചാക്കോയുടെ നീക്കത്തിന് പിന്നിൽ സമുദായ താൽപര്യമാണെന്നും ആരോപിച്ചു.  എൻ.സി.പിക്ക് മണ്ഡലം നൽകിയത് വലിയ അപരാധമാണ്.  എൻ.സി.പിയുടെ തറവാടും ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും ഇതുപോലെ തന്നെ.  തമ്മിലടി കഴിഞ്ഞിട്ട് അവർക്ക് പാർട്ടിയെ വളർത്താൻ നേരമില്ല. കേരളത്തിൽ എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഈ പാർട്ടിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാരുമുണ്ട്.

തോമസ് കെ. തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. എന്നാൽ തോമസ് ചാണ്ടി കരുത്തനായ നേതാവും ജനകീയനുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.   എഡിറ്റോറിയൽ ലേഖനത്തിൽ എ.കെ ശശീന്ദ്രന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ്. ശശീന്ദ്രൻ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവും ഇടതുമുന്നണിയിലെ പിന്നോക്ക സമുദായ പ്രതിനിധിയുമാണ്. മന്ത്രിമാറ്റം പരിഗണനയിലില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടും ബലമായി പിടിച്ചുവാങ്ങാൻ സമ്മർദതന്ത്രം പയറ്റുകയാണ് ചാക്കോ-  തോമസ് സംഘം. 

ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിപദം പാർട്ടിക്ക് ലഭിക്കാനിടയില്ല. എന്നാലും ശശീന്ദ്രനെ കസേരയിൽ നിന്നിറക്കുമെന്ന വാശിയുടെ പിന്നിലുള്ള കൂട്ടായ്മയുടെ സമുദായവഴി ഏതെന്ന് അറിയാൻ കവടി നിരത്തേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കുകയാണ്.  അതിനിടെ എന്ത് സമ്മർദമുണ്ടായാലും മന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹത്തിന് ഇടതുമുന്നണി പിടികൊടുക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  2 days ago
No Image

പ്രായം വഴിമാറി; സമ്മതിദാന അവകാശം നിറവേറ്റി അവർ മടങ്ങി 

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മാവോയിസ്റ്റ് ഭീഷണിയിൽ 50 ബൂത്തുകൾ

Kerala
  •  2 days ago
No Image

ഓരോ വർഷവും അപ്രത്യക്ഷരാകുന്നത് അരലക്ഷം കുട്ടികൾ; അഞ്ചുവർഷത്തിനിടയിൽ കാണാതെപോയത് 233,088 കുഞ്ഞുങ്ങളെ

National
  •  2 days ago
No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  2 days ago
No Image

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

uae
  •  2 days ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  2 days ago
No Image

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

uae
  •  2 days ago
No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  2 days ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  2 days ago