HOME
DETAILS

പട്ടയം ലഭിക്കാത്ത കൈവശക്കാർക്ക് ധനസഹായം നൽകാൻ ഉത്തരവ്

  
സേതു ബങ്കളം
January 02, 2025 | 3:13 AM

Order to provide financial assistance to untitled holders

നീലേശ്വരം(കാസർകോട്): പട്ടയം ലഭിക്കാതെ കൈവശാവകാശ ഭൂമിയിൽ വർഷങ്ങളായി താമസിക്കുന്നവർക്ക് കൃഷിക്കും മൃഗസംരക്ഷണത്തിനും നിർമിതികൾക്കുമായി ധനസഹായം  നൽകാൻ സർക്കാർ ഉത്തരവ്. പൗൾട്രി ഫാം, കാലിത്തൊഴുത്ത് തുടങ്ങി കൃഷി ആവശ്യങ്ങൾക്ക് താൽക്കാലിക സ്വഭാവത്തിലുള്ളതോ എടുത്തു മാറ്റാവുന്നതോ ആയ നിർമാണങ്ങൾ നടത്താനാണ് സബ്സിഡിയോടുകൂടി ധനസഹായം നൽകാൻ സർക്കാർ ഉത്തരവിട്ടത്. 

ഇത് സംബന്ധിച്ച ഉത്തരവുകൾ തദ്ദേശസ്ഥാപനങ്ങളുടെ പ്രസിഡൻ്റ് ,സെക്രട്ടറിമാർക്കും ഈ മേഖലയുമായി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും അയച്ചിട്ടുണ്ട്. പൊതു വിഭാഗത്തിന് 50 ശതമാനവും പട്ടികജാതി വിഭാഗത്തിന് 50 ശതമാനവും പട്ടികവർഗ വിഭാഗത്തിന് 100 ശതമാനവും സബ്സിഡി നിരക്കിൽ ധനസഹായം നൽകാനാണ് നിർദേശം. പരമാവധി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വിഹിതം ഉപയോഗിക്കണം.

അങ്ങനെ കഴിയില്ലെങ്കിൽ മാത്രം മറ്റു വിഹിതം ഉപയോഗിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥത വ്യക്തമാക്കുന്ന മറ്റു രേഖകളുടെ അടിസ്ഥാനത്തിൽ വീട് നിർമിക്കാനുള്ള ധനസഹായം തുടരണം. വ്യക്തിഗത പ്രോജക്ടുകൾ നഗരസഭകൾക്കോ ഗ്രാമപഞ്ചായത്തുകൾക്കോ ഏറ്റെടുക്കാം. സ്വന്തമായി ഭൂമിയില്ലാതെ പുറമ്പോക്കു ഭൂമിയിൽ വീടുവച്ച് താമസിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് സർക്കാർ ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച വാഹനമിടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

Kerala
  •  21 hours ago
No Image

'പ്രിയ ഉമര്‍, നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്' ഉമര്‍ ഖാലിദിന് മംദാനിയുടെ കത്ത് 

International
  •  21 hours ago
No Image

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എൽഡിഎഫ് ഓഫർ ചെയ്തത് 50 ലക്ഷം! പിന്നാലെ കൂറുമാറി വോട്ട് ചെയ്തു, രാജിയും വെച്ചു, സംഭാഷണം പുറത്ത്

Kerala
  •  21 hours ago
No Image

ഈ മാസം ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

National
  •  21 hours ago
No Image

'പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തു': ഇന്‍ഡോറില്‍ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

National
  •  21 hours ago
No Image

ഓട്ടോ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു; അപകടം പിറന്നാള്‍ ദിനത്തില്‍  

Kerala
  •  a day ago
No Image

എസ്.ഐ.ആർ; പൊരുത്തക്കേടുള്ളവരുടെ എണ്ണം വർധിക്കുന്നു; പുതിയ അപേക്ഷകൾ അഞ്ച് ലക്ഷം കടന്നു

Kerala
  •  a day ago
No Image

സ്വത്തുവിവരം വെളിപ്പെടുത്താത്ത നേതാക്കളെ തേടി ലോകായുക്ത; ഇതുവരെ വിവരം നൽകിയത് ബിനോയ് വിശ്വം മാത്രം

Kerala
  •  a day ago
No Image

തദ്ദേശ സ്ഥാനാര്‍ഥികള്‍ 12നകം കണക്ക് സമര്‍പ്പിക്കണം; ഇല്ലെങ്കില്‍ അയോഗ്യത

Kerala
  •  a day ago
No Image

യു.എ.ഇയിലെ എല്ലാ പള്ളികളിലും ജുമുഅ നിസ്കാരം ഇന്ന് മുതൽ 12.45ന്

uae
  •  a day ago