HOME
DETAILS
MAL
മലബാര്‍ അവഗണനയ്ക്കെതിരേ വികസന സമിതി
backup
July 23 2016 | 23:07 PM
കണ്ണൂര്‍: സര്‍ക്കാരുകള്‍ മലബാറിനോടു കാട്ടുന്ന അവഗണനയ്ക്കെതിരേ മലബാര്‍ വികസന സമിതി രൂപീകരിച്ചു. കാര്‍ഷിക മേഖലയിലും വിദേശത്ത് ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായവരെയും സഹായിക്കാന്‍ ബദല്‍ വികസന സാമ്പത്തിക നിര്‍ദേശങ്ങള്‍ സമിതി മുന്നോട്ടുവയ്ക്കും. മലബാറിന്റെ സമഗ്ര ടൂറിസം വികസനത്തിനായി ആറുമാസത്തിനകം ടൂറിസം പ്ലാന്‍ തയാറാക്കും. ജില്ലയിലെ ചെറുതും വലുതുമായ ടൂറിസം പദ്ധതികള്‍ വികസിപ്പിച്ചാല്‍ ആയിരക്കണക്കിനാളുകള്‍ക്കു തൊഴില്‍ലഭിക്കുമെന്നും ഭാരവാഹികളായ കെ.ആര് അബ്ദുല്‍ഖാദര്‍, ബിനോയ് തോമസ്, ഡിപു ജോണ്‍, ചാക്കോ പുതിയപാറയില്‍, ബെന്നി ചെരിയംകുന്നേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."