ഒടുവില്‍ ആ മരത്തിന് കോടാലി വീണു
തേഞ്ഞിപ്പലം: താഴെ ചേളാരി-കൂട്ടുമുച്ചി റോഡില്‍ പാണക്കാട് അങ്ങാടിക്കടുത്തുള്ള പള്ളിക്ക് മുമ്പില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി നിലനിന്നിരുന്ന കൂറ്റന്‍ മരം ഒടുവില്‍ മുറിച്ചു മാറ്റി. റോഡിലേക്ക് ചാഞ്ഞ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തിയിരുന്ന മരം ഇന്നലെ രാവിലെയാണ് മുറിച്ചു നീക്കിയത്. മരത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി അധികൃതര്‍ക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതേ റോഡില്‍ തയ്യിലക്കടവ് ബസ് സ്റ്റോപിന് അടുത്തായി അപകടഭീഷണിയുയര്‍ത്തി റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന മറ്റൊരു മരം കൂടി മുറിച്ചു നീക്കേണ്ടതായുണ്ട്. അതേ സമയം ചേറക്കോട് അങ്ങാടിയിലും തയ്യിലക്കടവ് പാലത്തിന് സമീപത്തും രണ്ടാഴ്ച മുന്‍പ് മുറിച്ച മരത്തടികള്‍ ഇപ്പോഴും റോഡരികില്‍ കിടന്ന് നശിക്കുകയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇത് ഏറെ ദുരിതമായിട്ടുണ്ട്. റോഡരികില്‍ കൂട്ടിയിട്ട മരത്തടികള്‍ നീക്കം ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."