HOME
DETAILS

കാലവര്‍ഷം വൈകിയാല്‍ പ്രതിസന്ധി

  
backup
May 19 2019 | 23:05 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b5%e0%b5%88%e0%b4%95%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

 


തൊടുപുഴ: വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളിലെ ജലശേഖരം ശേഷിയുടെ 20 ശതമാനത്തിലേക്ക്. 893.397 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇനി അവശേഷിക്കുന്നുണ്ടെങ്കിലും 400 ദശലക്ഷം യൂനിറ്റോളമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയൂ. ജൂണ്‍ ആറോട് കൂടി കാലവര്‍ഷം ആരംഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിലാണ് കെ.എസ്.ഇ.ബി പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.


ഈ സാഹചര്യത്തില്‍ കാലവര്‍ഷം വൈകിയാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉറപ്പാണ്. പ്രളയത്തില്‍ ഇക്കുറി അണക്കെട്ടുകളെല്ലാം നിറഞ്ഞു കവിഞ്ഞിട്ടും കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 228.912 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം കുറവാണിപ്പോള്‍.
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ദിവസങ്ങളായി ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തെ ശരാശരി പ്രതിദിന ഉപയോഗം 82.86 ദശലക്ഷം യൂനിറ്റും ആഭ്യന്തര ഉല്‍പ്പാദനം 24.38 ദശലക്ഷം യൂനിറ്റുമാണ്. ഇടുക്കി പദ്ധതിയുടെ 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളും വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ അറ്റകുറ്റപ്പണികള്‍ക്കായി 36 മെഗാവാട്ടിന്റെ പെരിങ്ങല്‍കുത്ത് നിലയത്തില്‍ നിന്നുള്ള ഉല്‍പ്പാദനം നിര്‍ത്തിവച്ചു. അണക്കെട്ടിലെ ട്രാഷ് റാക്കും ടണല്‍ ഷട്ടറുകളും മാറ്റി സ്ഥാപിക്കാനാണ് ഉല്‍പ്പാദനം നിര്‍ത്തിവച്ചത്. പ്രളയത്തില്‍ തകരാറുണ്ടായ നിലയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരാന്‍ ഒന്നര മാസത്തോളമെടുക്കും.


പന്നിയാര്‍ പവര്‍ ഹൗസിന്റെ സ്റ്റോറേജ് ഡാമായ ആനയിറങ്കല്‍ വറ്റിവരണ്ടു. പീക്ക് ലോഡ് ആവശ്യത്തിന് ആശ്രയിക്കുന്ന ഇടമലയാര്‍ പദ്ധതിയുടെ അണക്കെട്ട് ഡെഡ് സ്റ്റോറേജിലേക്ക് അടുത്തുകഴിഞ്ഞു. 13.5 ശതമാനം വെള്ളം മാത്രമാണ് ഇടമലയാറില്‍ അവശേഷിക്കുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണ ശേഷിയുടെ നാലിലൊന്നായി.


2323.21 അടിയാണ് ഇന്നലത്തെ ഇടുക്കിയിലെ ജലനിരപ്പ്. മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ് ശതമാനത്തില്‍ ഇങ്ങനെയാണ്. ഷോളയാര്‍ 18, മാട്ടുപ്പെട്ടി 21, കുണ്ടള 13, കുറ്റ്യാടി 30, പൊന്മുടി 17, തര്യോട് 11, കല്ലാര്‍കുട്ടി 51, ലോവര്‍പെരിയാര്‍ 62, പെരിങ്ങല്‍കുത്ത് 24. ഇടുക്കി 9.508 ദശലക്ഷം യൂനിറ്റ്, ശബരിഗിരി 4.89, ഇടമലയാര്‍ 0.818, ഷോളയാര്‍ 0.4316, പള്ളിവാസല്‍ 0.3744, കുറ്റ്യാടി 0.828, പന്നിയാര്‍ 0.1676, നേര്യമംഗലം 0.4401, ലോവര്‍പെരിയാര്‍ 0.376, ചെങ്കുളം 0.354, കല്ലട 0.1075, മലങ്കര 0.1263 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു പ്രധാന പദ്ധതികളില്‍ നിന്നുള്ള ഇന്നലത്തെ ഉല്‍പ്പാദനം. 80.8124 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇതില്‍ 20.1427 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പ്പാദനവും 60.67 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago