ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയും കമ്മിഷനും ; സി.ബി.ഐ ഹൈക്കോടതിയില്‍
കൊച്ചി: ലൈഫ് മിഷന് പദ്ധതിയില്‍ അഴിമതിയെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. സന്തോഷ് ഈപ്പന് പണവും ഫോണും നല്‍കിയത് കൈക്കൂലിയാണ്. വിജിലന്‍സ് അന്വേഷണഫയലുകള്‍ വിളിച്ചുവരുത്തണമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.
ലൈഫ് മിഷന് ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പണം വാങ്ങിയോ എന്ന് പരിശോധിച്ചുവരികയാണെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
തനിക്കെതിരായി സി.ബി.ഐ റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന് നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ലൈഫ് മിഷനില്‍ അഴിമതി നടന്നെങ്കില്‍ അതില്‍ യൂണിടാകിന് ഒരു ഉത്തരവാദിത്വമില്ലെന്നും തന്റേത് ഒരു സ്വകാര്യ ഏജന്‍സി മാത്രമാണെന്നുമായിരുന്നു സന്തോഷ് ഈപ്പന്റെ വാദം.
സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന് കമ്മീഷന് നല്കിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പണം വാങ്ങിയോ എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. അതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരന്റെ ആവശ്യം തള്ളണമെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ വാദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."