ബി ക്യു മാസികയുടെ ലൈഫ്സ്റ്റൈല്‍ പതിപ്പ് പ്രകാശനം ചെയ്തു
ദോഹ: കഴിഞ്ഞ അഞ്ച് വര്‍ഷമായി ഖത്തറില്‍ പുറത്തിറങ്ങുന്ന ബി ക്യു മാഗസിനിന്റെ ലൈഫ് സ്റ്റൈല്‍ പതിപ്പ് ബി ക്യു പ്ലസ് രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ദോഹ റോക്സില്‍ നടന്ന പരിപാടിയില്‍ മാനേജിംഗ് ഡയറക്ടര്‍ പി കെ അബ്ദുല്ല, ബിസിനസ് ഡയറക്ടര്‍ നവീദ് അബ്ദുല്ല, ഓപറേഷന്‍സ് ഡയറക്ടര്‍ നിഷാദ് അബ്ദുല്ല, എഡിറ്റര്‍ ഇന്‍ ചീഫ് എ കെ വിജയ്, ഡിജിറ്റല്‍ മീഡിയ മീഡിയ എക്സിക്യൂട്ടീവ് ഒല ഡിയാബ്, ബിസിനസ് ഓപറേഷന്‍സ് കണ്‍സള്‍ട്ടന്റ് മഹാദേവന് മണികണ്ഠന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഖത്തറിലെ ബിസിനസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ അറിയാന്‍ സഹായിക്കുന്ന രാജ്യത്തെ ഏക മാഗസിനാണ് ബി ക്യു എന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. ലൈഫ് സ്റ്റൈല്‍ മാഗസിനോടൊപ്പം കള്‍ച്ചറല്‍ മാഗസിന്, ഓണ്‍ലൈന്‍ തുടങ്ങി പ്രസിദ്ധീകരണ രംഗത്തെ പുതിയ ഉയരങ്ങളാണ് തങ്ങള്‍ തേടുന്നതെന്ന് ഗള്‍ഫ് സ്റ്റാര്‍ പബ്ലിഷിംഗ് ഗ്രൂപ്പ് ബിസിനസ് ഡയറക്ടര്‍ നവീദ് അബ്ദുല്ല പറഞ്ഞു.
ബി ക്യു മാഗസിന് ഇംഗ്ലീഷ് ഭാഷയിലാണ് പുറത്തിറങ്ങുന്നതെങ്കിലും 20 ശതമാനം ഭാഗം അറബി ഭാഷയ്ക്കായി നീക്കിവെച്ചിട്ടുണ്ട്. ഖത്തറില്‍ നിന്നും പുറത്തിറങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കുന്ന മാസിക അറബിയുടെ പ്രചരണവും നടത്തുന്നുണ്ടെന്നും മാനേജ്മെന്റ് പറഞ്ഞു.
രണ്ടാം വര്‍ഷത്തോടനുബന്ധിച്ച് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തതായി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."