HOME
DETAILS
MAL
സഊദിയിൽ ചികിത്സയിലുള്ളത് പതിനായിരത്തിൽ താഴെ രോഗികൾ; ഇന്ന് 379 വൈറസ് ബാധ, 570 രോഗമുക്തി, 23 മരണം
backup
October 05 2020 | 12:10 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 570 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 23 രോഗികൾ മരണപ്പെടുകയും 379 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ സ്ഥിരീകരിച്ചതിൽ ഏറ്റവും കുറവ് വൈറസ് ബാധയാന ഇന്ന് കണ്ടെത്തിയത്.
9,813 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 938 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 4,898 ആയും വൈറസ് ബാധിതർ 336,766 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 570 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 322,055 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."