HOME
DETAILS
MAL
നഗരസഭക്കെതിരേ വ്യാപാരികളും കെട്ടിട ഉടമകളും ഹൈക്കോടതിയിലേക്ക്
backup
September 08 2018 | 04:09 AM
പെരിന്തല്‍മണ്ണ: നഗരസഭ അന്യായമായി കെട്ടിടനികുതി ഉള്‍പ്പടെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികളും കെട്ടിട ഉടമകളും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 2013മുതല്‍ വര്‍ധിപ്പിച്ച നികുതി മുന്‍കാല പ്രാബല്യത്തോടെ അടവാക്കണമെന്നുള്ള തീരുമാനമാണ് നഗരസഭയില്‍ നിലവിലുള്ളത്.
എന്നാല്‍, മറ്റിടങ്ങളിലൊന്നും ഇത്രയും ഭീമമായ വര്‍ധനവ് നികുതിയിനത്തില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഇന്നലെ ചേര്‍ന്ന വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും സംയുക്ത യോഗം വിലയിരുത്തി.
ഈ സാഹചര്യത്തില്‍ നടപടിയില്‍ പ്രതിഷേധിച്ച് മുഴുവന്‍ കെട്ടിട ഉടമകളെയും ഉള്‍പ്പെടുത്തി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. നേരത്തെ, ഇതിനെതിരേ ഹൈക്കോടതിയില്‍നിന്നു സ്റ്റേ നേടിയതുപോലെ വിധിവരുന്നതുവരെ നഗരസഭയുമായി സഹകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ചമയം ബാപ്പു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."