സോഷ്യല്‍ മീഡിയ തുണയായി; സ്വര്‍ണാഭരണം തിരികെലഭിച്ചു
എടവണ്ണപ്പാറ: സ്വര്‍ണാഭരണം നഷ്ടപ്പെട്ടത് തിരികെ ലഭിക്കാന്‍ സോഷ്യല്‍ മീഡിയ ഇടപ്പെട്ടപ്പോള്‍ ചീക്കോട് സ്വദേശിനിക്ക് രണ്ടര പവന്‍ പാദസരം തിരിച്ചുകിട്ടി. എടവണ്ണപ്പാറയിലെ കോഴിക്കോട് റോഡിലെ വസ്ത്രവ്യാപാര കടയില്‍ സാധനം വാങ്ങാനെത്തിയപ്പോഴാണ് സ്വര്‍ണാരണം നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയുടെ കാലില്‍നിന്ന് പാദസരം പൊട്ടി വീഴുകയായിരുന്നു. വീട്ടില്‍ എത്തിയതിനു ശേഷം ടെക്‌സ്‌റ്റൈല്‍സ് ഉടമയെ പാദസരം നഷ്ടപ്പെട്ടതായി വിവരമറിയിച്ചു. തുടര്‍ന്ന്, സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാലില്‍നിന്നു സ്വര്‍ണാഭരണം വീഴുന്നതും മറ്റൊരാള്‍ എടുക്കുന്നതും ദൃശ്യമായി.
ശേഷം, വാഴക്കാട് പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് സി.സി.ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. നിരവധി ടെക്‌സ്‌റ്റൈല്‍സ് കടകളില്‍നിന്ന് തുടര്‍ന്ന് അന്വേഷണങ്ങള്‍ വന്നു. പാദസരം എടുത്തയാള്‍ തമിഴ്‌നാട് സ്വദേശിയാണെന്നും കോഴിക്കോട് മിഠായിതെരുവിലെ വാടക ക്വോര്‍ട്ടേഴ്‌സില്‍ താമസിക്കുകയാണെന്ന വിവരം ലഭിച്ചു. വാഴക്കാട് പൊലിസ് ഈ വിവരം കോഴിക്കോട് പൊലിസ് സ്റ്റേഷന് കൈമാറിയതിനെ തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയെ പിടികൂടി. ഇദ്ദേഹത്തില്‍നിന്ന് ആഭരണങ്ങള്‍ വാങ്ങി വെള്ളിയാഴ്ച വാഴക്കാട് എസ്.ഐ വി.വിജയരാജ് ചീക്കോട് സ്വദേശിനിക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."