HOME
DETAILS
MAL
സംഭാവനയെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കണമെന്ന് ചെന്നിത്തല
backup
May 08 2017 | 08:05 AM
തിരുവനന്തപുരം:സെന്‍കുമാര്‍ കേസില്‍ പിഴയൊടുക്കാനല്ല സംഭാവന നല്‍കാനാണ് കോടതി പറഞ്ഞതെങ്കില്‍ മുഖ്യമന്ത്രി സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് നല്കിയാല് മതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത് ജനങ്ങളുടെ തുക കൊണ്ട് നല്‍കരുത്. അപമാനഭാരം കൊണ്ട് ഓരോ വ്യക്തിയുടെയും തല താഴുന്ന സംഭവമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വിധിയില്‍ വ്യക്തത തേടിയ സര്‍ക്കാരിന് പിഴ വിധിച്ചത് സംസ്ഥാനത്തിനാകെ നാണക്കാടാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിന് സുപ്രിംകോടതി പിഴയിട്ടില്ലെന്നും 25,000 രൂപ കോടതിയുടെ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ അടയ്ക്കാനാണ് കോടതി നിര്‍ദ്ദേശിച്ചതെന്നും ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."