വിദ്യാര്‍ഥികളുടെ അടിവസ്ത്രം ഊരി പരിശോധന; മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പരീക്ഷാ നിബന്ധനകളുടെ പേരില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ച് അവഹേളിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ സി.ബി.എസ്.ഇയുടെ പ്രാദേശിക ഡയറക്ടറില്‍ നിന്നും വിശദീകരണവും തേടി.
കണ്ണൂരില്‍ നടന്ന സംഭവം ഇങ്ങനെ
ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ച് നീറ്റ് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തടഞ്ഞു. ഇന്നലെ രാവിലെ 9.45ഓടെ കണ്ണൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ ആര്‍മി സ്‌കൂളിനു മുന്നിലായിരുന്നു ബഹളം. പരീക്ഷ എഴുതാനെത്തിയ പാനൂര്‍ സ്വദേശിനിയെ സെക്യൂരിറ്റി ഗേറ്റിലുണ്ടായിരുന്ന സൈനികര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ചവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നിയമമില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. ഒടുവില്‍ വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ അറിയി ച്ചതിനെ തുടര്‍ന്ന് എ.ഡി.എം മുഹമ്മദ് യൂസഫ് സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടതോടെ 10.15ന് പ്രിന്‍സിപ്പലെത്തി പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."