പണവും രേഖകളുമടങ്ങിയ പെഴ്‌സ് ഉടമയ്ക്ക് നല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി
വെഞ്ഞാറമൂട്: കളഞ്ഞുകിട്ടിയ രേഖകളും പണവുമടങ്ങിയ പെഴ്‌സ് ഉടമക്ക് നല്‍കി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മാതൃകയായി. വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടര്‍ എസ്. ജയകുമാരന്‍ നായരാണ് മുഴുവന്‍ ജീവനക്കാര്‍ക്കും അഭിമാനകരമായ ഈ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായത്. കഴിഞ്ഞ 13ന് കീഴക്കേക്കോട്ടയിലേയ്ക്ക് സര്‍വിസ് നടന്നുന്നതിനിടയിലാണ് ബസിനുള്ളില്‍ നിന്നും ജയ കുമാരന്‍ നായര്‍ക്ക് പെഴ്‌സ് കിട്ടിയത്.
കിഴക്കേകോട്ടയില്‍ യാത്രക്കാര്‍ ഇറങ്ങിയ ശേഷം ഡിപ്പോയ്ക്കുള്ളില്‍ പാര്‍ക്ക് ചെയ്യുവാന്‍ പോകുമ്പോള്‍ ബസിന്റെ സീറ്റിനടിയില്‍ പെഴ്‌സ് കാണുകയായിരുന്നു. തുറന്ന് പരിശോധിച്ചപ്പോള്‍ ഇന്ത്യയിലേയും വിദേശത്തേതുമായ നോട്ടുകള്‍, ബാങ്ക് രേഖകള്‍, വിദേശത്തെ തൊഴില്‍ സംബന്ധമായ രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയാണ് അതിനുള്ളില്‍ ഉള്ളതെന്ന് കണ്ടെത്തി. എന്നാല്‍ ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പരുകള്‍ ഒന്നും പേഴ്‌സില്‍ ഉണ്ടായിരുന്നില്ല. എങ്കിലും ലൈസന്‍സില്‍ നിന്നും എറണാകുളം സ്വദേശി അനൂപിന്റെതാണ് പേഴ്‌സ് എന്ന് മനസിലായി.
സര്‍വിസ് തീരുന്നത് വരെ ആരും അന്വേക്ഷിച്ചു വരാതിരുന്നതിനാല്‍ പേഴ്‌സ് ഇയാള്‍ ടിക്കറ്റ് ആന്‍ഡ് ക്യാഷ് കൗണ്ടറില്‍ ഏല്‍പിച്ചു രസീതു വാങ്ങുകയും തുടര്‍ന്ന് എറണാകുളത്തെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വാട്‌സ് അപ് ഗ്രൂപ്പുകളില്‍ അറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ 20 ദിവസം പിന്നിട്ടിട്ടും ആരും അന്വേഷിച്ചുു വരാതിരുന്നതിനാല്‍ ജയകുമാരന്‍ നായര്‍ രണ്ടു ദിവസം മുന്‍പ് ലൈസന്‍സിലെ അഡ്രസില്‍ രജിസ്റ്റേഡ് കത്ത് അയയ്ക്കുകയും ഇന്നലെ വൈകിട്ടോടെ അനൂപ് വെഞ്ഞാറമൂട് ഡിപ്പോയില്‍ എത്തി വെഞ്ഞാറമൂട് അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഷിജുവിന്റെ സാന്നിധ്യത്തില്‍ ജയകുമാരന്‍ നായറില്‍ നിന്നും പെഴ്‌സ് കൈപ്പറ്റുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."