കുടുംബശ്രീ വാര്‍ഷികം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കാസര്‍കോട്: കുടുംബശ്രീ 18-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള ശുചീകരണ പ്രവര്‍ത്തികള്‍ക്കു തുടക്കമായി. ജില്ലയിലെ നഗരസഭകളിലെയും ഗ്രാമ പഞ്ചായത്തുകളിലെയും 777 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവൃത്തി നടക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് നഗരസഭാ പരിസരത്ത് നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്മാന് എല്‍.എ മഹമൂദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, സി.ഡി.എസ് ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷക്കീല മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."