ഫേസ്ബുക്കില്‍ മോദിയെ ബഹുദൂരം പിന്നിലാക്കി രാഹുല്‍
ന്യൂഡല്‍ഹി: ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹുദൂരം പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ ഫേസ്ബുക്ക് പേജിനെ അപേക്ഷിച്ച് രാഹുലിന്റെ പേജില്‍ 40 ശതമാനത്തിലധികം എന്ഗേജ്മെന്റുകള് നടന്നതായി കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിഭാഗം അറിയിച്ചു.
സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ രണ്ടു വരെയുള്ള കണക്കാണ് ഇത്. ഫേസ്ബുക്ക് അനലിറ്റിക്സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഇതേ ആഴ്ച രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്മെന്റ്(സജീവത) ആണ് ഉണ്ടായത്. പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് എന്‍ഗേജ്മെന്റ് നിര്‍ണയിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന അഞ്ച് മുന്‍നിര നേതാക്കളില്‍ ഒരാളായ മോദിക്ക് 45.9 ദശലക്ഷം ഫോളോവേഴ്സാണ് ഉള്ളത്. രാഹുല്‍ ഗാന്ധിക്കാകട്ടെ 3.5 ദശലക്ഷം ഫോളോവേഴ്സ് മാത്രമാണ് ഫേസ്ബുക്കില്‍ ഉള്ളത്. എന്നാല്‍ കോണ്‍ഗ്രസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റ് 8.2 ദശലക്ഷം മാത്രമാണ്.
16 മില്യണ്‍ ഫോളോവേഴ്സുള്ള ബി.ജെ.പിയുടെ ഔദ്യോഗിക പേജില്‍ 2.3 മില്യണ്‍ റെസ്പോണ്‍സുകള്‍ മാത്രമാണ് ഉള്ളത്. 5.6 ദശലക്ഷം ഫോളോവേഴ്സ് ഉള്ള കോണ്‍ഗ്രസിന്റെ പേജിലാകട്ടെ ഇത് 3.6 ദശലക്ഷം ആണ്. ഇക്കാലയളവില്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സ് 3.5 ശതമാനം വര്‍ധിച്ചു. അദ്ദേഹം 52 പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. അതേസമയം യു.എന്‍ പൊതുസമ്മേളനമുള്‍പ്പെടെ പ്രധാന പരിപാടികളില്‍ പങ്കെടുത്ത മോദി 11 പോസ്റ്റുകളാണ് ഷെയര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."