HOME
DETAILS

പി.ഡബ്ല്യു.ഡി റോഡുകള്‍ അടിയന്തിരമായി ഗതാഗത യോഗ്യമാക്കാന്‍ കര്‍മ്മപദ്ധതി:അറ്റകുറ്റ പണികള്‍ക്കായി 88 കോടി അനുവദിച്ചു

  
backup
September 08 2018 | 05:09 AM

%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f

തൊടുപുഴ: മഴയും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം തകര്‍ന്ന പൊതുമരാമത്ത് റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയായി. പ്രകൃതി ദുരന്തത്തില്‍ പ്രധാന റോഡുകളെല്ലാം തകര്‍ന്നതുമൂലം ബസ് സര്‍വിസുകള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം നിലച്ചതോടെ ജനങ്ങളേറെ ബുദ്ധിമുട്ടിലായിരുന്നു.
റോഡ് ഗതാഗതയോഗ്യമാക്കുന്നതിനുള്ള അടിയന്തര സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ക്ക് നേരിട്ടുള്ള ചുമതലയാണ് നല്‍കിയിരിക്കുന്നത്. ജില്ലയിലെ രൂക്ഷമായ ഗതാഗത സ്തംഭനം പരിഹരിക്കുന്നതിന് പ്രധാന റോഡുകള്‍ ഉള്‍പ്പെടെ മുന്‍ഗണനാക്രമത്തിലാണ് അടിയന്തര അറ്റകുറ്റ പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുക. ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, പി.ഡബ്ല്യൂ.ഡി റോഡ്‌സ് ചീഫ് എഞ്ചിനീയര്‍ എം.എം ജീവരാജ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ. രമ,ആര്‍. സജീഷ് പങ്കെടുത്തു.
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകള്‍ പുന:സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചിട്ടുള്ള 1000 കോടി രൂപയുടെ പദ്ധതി മുന്‍ഗണനാക്രമത്തിന് നിശ്ചയിച്ച് പൂര്‍ത്തിയാക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്ന് ജോയ്‌സ് ജോര്‍ജ്ജ് എം.പി അഭിപ്രായപ്പെട്ടു. തൊടുപുഴ പുളിയന്‍മല, നേര്യമംഗലം പനംകുട്ടി ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളും ഏറ്റവും അധികം ഗതാഗതതിരക്കുള്ള മറ്റു റോഡുകളായ കരിമ്പന്‍, മുരിക്കാശ്ശേരി, കട്ടപ്പന റോഡ് ഉള്‍പ്പെടെയുള്ളവ അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് എം.പി
ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ആവശ്യമുള്ള മറ്റു പ്രധാന റോഡുകളും പാലങ്ങളും മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
പ്രകൃതി ദുരന്തങ്ങളില്‍ തകര്‍ന്ന ഒട്ടുമിക്ക റോഡുകളുടെയും വ്യാപ്തി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുമെന്ന് ചീഫ് എഞ്ചിനീയര്‍ എം.എം. ജീവരാജ് പറഞ്ഞു. ജില്ലയിലെ പി.ഡബ്ല്യൂ.ഡി റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി 88 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതി ഇന്നലെ തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടെന്‍ഡര്‍ നടപടികളും ഉടനെ പൂര്‍ത്തിയാകും.
ജില്ലയിലെ റോഡുകള്‍ 10 -15 വര്‍ഷം അറ്റകുറ്റ പണികള്‍ കൂടാതെ നിലനില്‍ക്കുന്ന രീതിയല്‍ ആധുനിക രീതിയില്‍ നിര്‍മ്മിക്കുമെന്നും പി.ഡബ്ല്യു.ഡിയുടെ ജില്ലയിലെ 2800 കി.മീ റോഡില്‍ 2600 കി.മീറ്റര്‍ അത്യാധുനിക രീതിയില്‍ നിര്‍മ്മിക്കുന്നതിന് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago