യു.എസ് മുങ്ങിക്കപ്പലില്‍ വനിതാ സഹപ്രവര്‍ത്തകരുടെ പട്ടികയുണ്ടാക്കി, പീഡിപ്പിക്കാന്‍
വാഷിങ്ടണ്‍: യു.എസ് അന്തര്‍വാഹിനിയിലെ പുരുഷ ജീവനക്കാര്‍ ബലാത്സംഗം ചെയ്യാനായി വനിതാ സഹപ്രവര്‍ത്തകരുടെ പട്ടിക റാങ്ക് ക്രമത്തില്‍ ഉണ്ടാക്കിയിരുന്നതായി റിപ്പോര്‍ട്ട്. വിവരാവകാശനിയമപ്രകാരം ലഭിച്ച ഈ അന്വേഷണ റിപ്പോര്‍ട്ട് മിലിട്ടറി ഡോട്ട് കോമിലാണ് പ്രസിദ്ധീകരിച്ചത്.
രണ്ടു പട്ടിക ഉണ്ടാക്കിയതായാണ് 74 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്ന് വനിതാ ജീവനക്കാരികളുടെ സ്റ്റാര്‍ റേറ്റിങ് അനുസരിച്ച്. മറ്റൊന്ന് ഓരോ വനിതയുടെയും പേരിനു നേരെ കാമാതുരമായ കമന്റുകള്‍ പറഞ്ഞുള്ളതും.
മിസൈല്‍ അന്തര്‍വാഹിനിയായ യു.എസ്.എസ് ഫ്ളോറിഡയിലാണ് ഈ മാനഭംഗപ്പട്ടിക തയാറാക്കല്‍ നടന്നത്. 2018 ഫെബ്രുവരിയില്‍ രാജ്യത്ത് ഏറ്റവുമധികം വനിതാ ഉദ്യോഗസ്ഥരുള്ള രണ്ടാമത്തെ മുങ്ങിക്കപ്പല്‍ ഇതായിരുന്നു. ഈ കപ്പലിലെ 173 ജീവനക്കാരില്‍ 32 പേരായിരുന്നു വനിതകള്‍. ഇതിലെ രണ്ടു നാവികര്‍ ലിസ്റ്റ് മേലുദ്യോഗസ്ഥനു മുന്നില്‍ ഹാജരാക്കിയതോടെയാണ് പുറത്തറിഞ്ഞത്.
എന്നാല്‍ നാവികസേനയില്‍ ഇനിയൊരിക്കലും ഇത്തരം സംഭവം ആവര്‍ത്തിക്കില്ലെന്നു പറയാന്‍ തനിക്ക് സാധിക്കില്ലെന്നാണ് യു.എസ് അന്തര്‍വാഹനി കമാന്‍ഡര്‍ ചാസ് റിച്ചാര്‍ഡ് മിലിട്ടറി ഡോട്ട് കോമിനോട് ഇതേക്കുറിച്ചു പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."