ഹാത്രസ് കുടുംബത്തോട് യോഗി സര്‍ക്കാര്‍ ചെയ്തതിന് രാജ്യം മുഴുവന്‍ സാക്ഷിയാണ് എന്നിട്ടും പ്രധാനമന്ത്രി മൗനം തന്നെ- മോദിയുടെ നിശബ്ദത ചോദ്യം ചെയ്ത് രാഹുല്‍
ന്യൂഡല്‍ഹി: ഹാത്രസ് വിഷയത്തില്‍ ഇനിയും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രാഹുലിന്റെ രൂക്ഷ വിമര്‍ശനം. ഹാത്രസ് കുടുംബത്തോട് യോഗി ഭരണകൂടം എന്താണ് ചെയ്തതെന്ന് രാജ്യം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ മോദി ഇപ്പോഴും മൗനം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരക്ഷരം പോലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചില്ല. വാര്‍ത്താ സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം പാതിരാത്രി സംസ്‌ക്കരിച്ചത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണെന്നാണ് യോഗി സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
സപ്‌തെബര്‍ 14നാണ് ഹാത്രസില്‍ സവര്‍ണ വിഭാഗത്തില്‍ പെട്ട നാലു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. കുട്ടിയെ നാവു മുറിക്കുകയും ഇടുപ്പെല്ല് തകരുകയും ചെയ്തിരുന്നു. രണ്ടാഴ്ചയോളം ഗുരുതരാവസ്ഥയില്‍ കിടന്ന ശേഷം അവള്‍ മരണത്തിന് കീഴടങ്ങി. സംഭവത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു. അതിനിടക്ക് യു.പി പൊലിസ് കുട്ടിയെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ കത്തിച്ചു കളഞ്ഞു.
കുട്ടിയുടെ വീട്ടുകാരെ കാണാന്‍ ആരേയും അനുവദിച്ചിരുന്നില്ല. ഏറെ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് ഗ്രാമത്തിലേക്ക് രാഹുലും സോണിയയുമുള്‍പെടെയുള്ള നേതാക്കളേയും മാധ്യമപ്രവര്‍ത്തകരേയുമെല്ലാം അവിടേക്ക് കടത്തി വിട്ടത്. പിന്നീട് കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദുള്‍പെടെ നിരവധി പേര്‍ക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞാ ലംഘനം മുതല്‍ രാജ്യദ്രോഹം വരെ ചാര്‍ത്തിയാണ് യു.പി പൊലിസ് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."