സുശാന്ത് സിങിന്റെ മരണം: സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, സമഗ്രമായ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര
തിരുവനന്തപുരം: ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. സംഭവത്തില്‍ ചൊവ്വാഴ്ചയാണ് മന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. മുംബൈയെയും മഹാരാഷ്ട്ര പൊലീസിനെയും അപകീര്‍ത്തിപ്പെടുത്തിയതിന് ബി.ജെ.പിയും മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മാപ്പു പറയണമെന്നും ദേശ്മുഖ് ആവശ്യപ്പെട്ടു.
മുംബൈ പൊലീസിന്റെ ക്രൈം ബ്രാഞ്ചും മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ ക്രൈം ബ്രാഞ്ചുമാണ് അന്വേഷണം നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ജൂണ്‍ 14നാണ് സുശാന്തിനെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിനെ ചൊല്ലി വലിയ വിവാദങ്ങള്‍ രൂപപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."