കുന്നംകുളം ബസ്സ്റ്റാന്‍ഡ് നിര്‍മാണം യാഥാര്‍ഥ്യമാക്കും: മന്ത്രി എ.സി മൊയ്തീന്
കുന്നംകുളം: കുന്നംകുളം നിര്‍ദ്ധിഷ്ട ബസ്സ്റ്റാന്‍ഡ് നിര്‍മാണം യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്. കുന്നംകുളത്തിന്റെ സ്വപ്ന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന പാതിവഴിയില്‍ നിര്‍മാണം നിലച്ച ബസ് സ്റ്റാന്‍ഡ് സന്ദര്‍ശിച്ച ശേഷം ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പി.പി.പി പദ്ധതി മാറ്റി നിര്‍ത്തി പകരം നഗരസഭ നേരിട്ട് നിര്‍മിക്കുക എന്ന നിലയിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ഇതിന് വെല്ലുവിളിയായി നിലനില്‍ക്കുന്ന നഷ്ടോത്തരവാദിത്വം എന്ന കടമ്പ മറികടക്കുന്നതിനാവശ്യമായ പ്രവര്‍ത്തനം സര്‍ക്കാര്‍ തലത്തില്‍ സാധ്യമാക്കുക എന്നതാണ് പ്രാഥമിക ആവശ്യം. ഇതിനായുള്ള ശ്രമം നടത്തുകയും ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനാവശ്യമായ പണം ലഭ്യമാക്കാനുള്ള സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുക നഗരസഭയാണ്. ഇത് സംബന്ധിച്ച് തീരുമാനത്തിനായി അടുത്ത ദിവസം തന്നെ നഗരസഭ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. തല്ക്കാലികമായി ബസുകള്‍ക്ക് വന്നുപോകാനുള്ള യാര്‍ഡ് നിര്‍മിക്കുന്നതിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്, വൈസ് ചെയര്മാന് പി.എം സുരേഷ്, സെക്രട്ടറി വി.സജികുമാര്‍, എജിനീയര്‍ ജെ.ആര് രാജ്, സ്ഥിരം സമതി അധ്യക്ഷന്മാരായ ഷാജി ആലിക്കല്‍, ഗീതാശശി, സുമ ഗംഗാധരന്, കെ.കെ മുരളി, കെ.എ അസീസ്, മിനി മോന്‍സി, മുന്‍ ചെയര്മാന് പി.ജി ജയപ്രകാശ് എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."