ത്യാഗരാജാര്‍ എഡ്യുക്കേഷന്‍ സെന്ററിലെ കോഴ്സിന് അംഗീകാരമില്ലന്ന് പൊലിസ്: എന്തു ചെയ്യണമെന്നറിയാതെ വിദ്യാര്‍ഥികള്‍
പുതുക്കാട്: അളഗപ്പനഗര്‍ ത്യാഗരാജാര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ നടത്തുന്ന കോഴ്സിന് 2013 നു ശേഷം അംഗീകാരം പുതുക്കിയിട്ടില്ലെന്നു പൊലിസ്.
ഈ സ്ഥാപനത്തില്‍ ടെക്നിക്കല്‍ എന്‍ജിനിയേഴ്സ് മെമ്പര്‍ഷിപ്പ് കോഴ്സിനു ചേര്‍ന്നവരെ പരീക്ഷയില്‍ കൂട്ടത്തോടെ തോല്പിക്കുന്നുവെന്നും ജയിക്കുന്നവര്‍ക്കു തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും ആരോപിച്ചു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികള്‍ ഉത്തരക്കടലാസ് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്യാംപസില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലിസിന്റെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചയില്‍ കുട്ടികളുടെ ഉത്തരക്കടലാസ് കാണാന്‍ സൗകര്യമൊരുക്കുമെന്നും അംഗീകാരം പുതുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊളളുമെന്നും മാനേജ്മെന്റ് ഉറപ്പു നല്കി. മൂന്നു വര്‍ഷത്തെ ടെക്നിക്കല്‍ എജിനിയറിങ് മെംബര്‍ഷിപ്പ് കോഴ്സിനു ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിവില്‍ എജിനിയറിങ്, ഇന്ത്യ എന്ന സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണു പറഞ്ഞിരുന്നത്. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയ്ക്കു തുല്യമെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സ്ഥാപനം ഉറപ്പു നല്‍കിയിരുന്നു.
2014ല്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ കോഴ്സ് പൂര്‍ത്തിയാകാറായ സമയത്താണു അംഗീകാരം നഷ്ടപ്പെട്ട വിവരമറിയുന്നത്. കോഴ്സിന് അംഗീകാരമോ പഠിച്ചതിന് സര്‍ട്ടിഫിക്കറ്റോ ലഭിക്കാതെ മൂന്നു വര്‍ഷം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."