എരവാലന്‍ വിഭാഗത്തിന്റെ സമരപ്പന്തല്‍ പൊലീസ് പൊളിച്ചു
പുതുനഗരം:എരവാലന്‍ വിഭാഗത്തിന്റെ സമരപ്പന്തല്‍ പൊലീസ്‌പൊളിച്ചു മാറ്റി. മൂന്നു പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ വെള്ളിക്കുളങ്ങര ആനപന്തംസജീവന്‍ (32),പുത്തന്‍പാടം കോളനി സ്വദേശി മണികണ്ടന്‍ (37), മുതലമട കുണ്ടലംകുളമ്പ് രാജു (28) എന്നിവരെയാണ് ആലത്തൂര്‍ ഡി.വൈ.എസ്.പി. വി.എ.കൃഷ്ണദാസിന്റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
253 ദിവസങ്ങളായി കൊല്ലങ്കോട് രണ്ട് വില്ലേജ് ഓഫീസിനു മുന്നില്‍ എരവാലന്‍ വിഭാഗക്കാര്‍ നടത്തിവന്ന കുടില്‍കെട്ടി സമരത്തിന്റെ പന്തല്‍ ചിറ്റൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ്ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വെള്ളി രാവിലെ എട്ടു മണിക്ക് വില്ലേജ് ഓഫീസിനു മുന്നില്‍ എത്തി പന്തല്‍പൊളിച്ചുമാറ്റി.പൊതു ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയായ നിലയിലുള്ള സമരപന്തലാണ് പാലക്കാട് ആര്‍.ഡി.ഒയുടെ ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചുമാറ്റിയതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു.
ഓഗസ്റ്റ് 14 ന് വില്ലേജ് ഉദ്യോഗസ്ഥരെ ബന്ധിയാക്കിയതിനെ തുടര്‍ന്ന് കലക്ടറുമായി സമരക്കാര്‍ കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചക്ക് കലക്ടറേറ്റില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒന്‍പത് കോളനികളില്‍ വസിക്കുന്ന എരവാലന്‍ വിഭാഗത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് കിര്‍ത്താഡ്‌സ് ഏജന്‍സി സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കിയതിനു ശേഷമാണ് എന്നും അതുവരെ കുടില്‍ കെട്ടി സമരം നിര്‍ത്തിവെക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടിരുന്നതായി യോഗത്തില്‍ പങ്കെടുത്ത ചിറ്റൂര്‍ എല്‍. ആര്‍ തഹസില്‍ദാര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. സമരക്കാര്‍ അതിന് വഴങ്ങിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കലക്ടര്‍ ,ആര്‍.ഡി.ഒ.കാവേരിക്കുട്ടി.എ.ഡി.എം. വിജയന്‍.ചിറ്റൂര്‍ തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ്ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത് . സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായകെ.പി. ബെന്നി, എലിസമ്പത്ത്, ഉണ്ണികൃഷ്ണന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ രാജലിംഗംകെ.ടി.വിജയന്‍ നാരായണന്‍ എന്നിവര്‍ സമരപന്തല്‍ മാറ്റുന്ന സമയത്ത് ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."