HOME
DETAILS
MAL
കേരളവര്‍മ്മ വായനശാലയില്‍ ജില്ലയിലെ ആദ്യ ഇ-റീഡിങ് റൂം പ്രവര്‍ത്തനമാരംഭിച്ചു
backup
May 08 2017 | 18:05 PM
വടക്കാഞ്ചേരി: നാടിന്റെ അക്ഷര വെളിച്ചമായ വടക്കാഞ്ചേരി കേരളവര്‍മ്മ പൊതുവായനശാലക്ക് വലിയ അംഗീകാരം.
തൃശൂര്‍ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് ഇ റീഡിങ് കേന്ദ്രം കേരള വര്‍മ്മയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സൗജന്യ വൈഫൈ പദ്ധതിക്കും തുടക്കമായി. കലാനിരൂപകന് വിജയകുമാര്‍ മേനോന് ഉദ്ഘാടനം ചെയ്തു.
വായനശാലാ പ്രസിഡന്റ് വി.മുരളി അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍ സൗജന്യ വൈഫൈ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, കെ.എന്‍ ഹരി, പി.എസ് ഷാനു, ജോണ്സണ് പോണല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."