HOME
DETAILS
MAL
ഒഴിപ്പിക്കാന്‍ പൊലിസ്; ഒഴിയാന്‍ സമ്മതിക്കാതെ കച്ചവടക്കാര്‍
backup
May 08 2017 | 18:05 PM
പാവറട്ടി: പൊളിച്ചു മാറ്റുന്ന പാവറട്ടി ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്ന കടക്കാരെ ഒഴിപ്പിക്കാന്‍ പഞ്ചായത്തിനെ സഹായിക്കാന്‍ പൊലിസും ഒഴിയാന്‍ സമ്മതിക്കാതെ കച്ചവടക്കാരും നിലയുറപ്പിച്ചതോടെ മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചയെ തുടര്‍ന്ന് മെയ് 16 ന് നകം കച്ചവടക്കാര്‍ ഒഴിയാമെന്ന് സമ്മതിച്ച് രേഖാമൂലം ഒപ്പിട്ട് നല്കിയതിനാല് ഒഴിപ്പിക്കല്‍ നിര്‍ത്തിവെച്ചു. ചര്‍ച്ചയില്‍ ഗുരുവായൂര്‍ സി.ഐ, പാവറട്ടി എസ്.ഐ, വ്യാപാരി ഏകോപന സമിതി ഭാരവാഹികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."