HOME
DETAILS
MAL
ഗൂഡല്ലൂരില്‍ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിച്ചു
backup
September 08 2018 | 08:09 AM
ഗൂഡല്ലൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ നടക്കുന്ന അനാവശ്യ കട പരിശോധനക്കെതിരെ വ്യാപാരികളുടെ പ്രതിഷേധം.
കടകളില്‍ കയറി പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഭീമമായ പിഴ ഈടാക്കി വ്യപാരികളെ ദുരിതത്തിലാക്കിയതോടെയാണ് കടകളടച്ചുള്ള പ്രതിഷേധത്തിലേക്ക് വ്യാപാരികളെത്തിയത്. കടകളടച്ച് വ്യാപാരികള്‍ ആര്.ഡി.ഒ ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചു. ഇതേതുടര്‍ന്ന് ഇവരെ ആര്.ഡി.ഒ ചര്‍ച്ചക്ക് ക്ഷണിച്ചു.
പ്ലാസ്റ്റിക് നിര്‍മാണം തടയാന്‍ സര്‍ക്കാര്‍ മേല്‍തട്ടില്‍ നിയമം കൊണ്ടുവന്ന് നിരോധിക്കാതെ ചെറുകിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നയം അധികൃതര്‍ അവസാനിപ്പിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ ഈമാസം 12 വരെ പരിശോധന നിര്‍ത്തി വെക്കാമെന്നും അതിനുള്ളില്‍ തീരുമാനം കൈകൊള്ളാമെന്നും ആര്.ഡി.ഒ വ്യാപാരികള്‍ക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."