HOME
DETAILS

സ്‌കൂളുകളില്‍ മനുഷ്യാവകാശ സംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കും: എ.കെ.ബാലന്‍

  
backup
July 24 2016 | 01:07 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95

പാലക്കാട് : പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മനുഷ്യാവകാശ ലംഘനമായി മാറുന്ന ചുറ്റുപ്പാടില്‍ കുട്ടികളെ ജാഗ്രതരാക്കുന്നതിന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മനുഷ്യാവകാശ സംരക്ഷണ ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് നിയമ സാസ്‌കാരിക പട്ടിക ജാതിവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പാലക്കാട് ടൗണ്‍ഹാളില്‍ നടത്തിയ പരിസ്ഥിതിയും മനുഷ്യാവകാശവും എന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതിക്കെതിരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളായിട്ടാണ് കാണപ്പെടുന്നത്.
ഇത്തരം പശ്ചാത്തലത്തില്‍  ഇത്തരം ലംഘനങ്ങള്‍ക്കെതിരെയുള്‌ള നിലപാട് രൂപപ്പെടുത്തിയെടുക്കുന്നതിന് ക്ലബ്ബുകള്‍ സഹായിക്കും,.ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ചാണ് ക്ലബുകള്‍ പ്രവര്‍ത്തിക്കുക. പ്രാഥമികമായി ഒരു നിയമസഭാ മണ്ഡലത്തില്‍  രണ്ട് സ്‌കൂളുകളിലാണ് ക്ലബ്ബുകള്‍ തുടങ്ങുക. ക്ലബുകള്‍ക്ക് 3000- രൂപ വീതം സഹായം നല്‍കും. പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കും. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി അറിയിച്ചു.  
കാലാവസ്ഥ വ്യതിയാനം, ഘനനം, പ്ലാസ്റ്റിക് മാലിന്യം, മാലിന്യ കൂമ്പാരം, എന്നിവയാണ് ഇന്ന് ഏറ്റവും കൂടുതല്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ . ഒരു കാലത്ത് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഈ വിഷയം ചര്‍ച്ചയായിരുന്നില്ല എന്നാല്‍ ഇപ്പോള്‍ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. വികസനവും പ്രക്യതി സംരക്ഷണവും സമന്വയിപ്പിച്ചുള്ള ഒരു പൊതുവികസന നയമാണ് ഗവണ്‍മന്റ് രൂപപ്പെടുത്തിയിട്ടുള്ളത്.  ഉപഗ്രഹ സംവിധാനം വഴി ഡാറ്റാ ബാങ്ക് തയ്യാറാക്കുന്ന നടപടി ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നു. പശ്ചിമ ഘട്ട സംരക്ഷണ പദ്ധിതിയും ഗവണ്‍മെന്റ് തുടങ്ങിക്കഴിഞ്ഞു. പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള ധവള പത്രം  ഉടന്‍ പുറത്തിറക്കും. ഇതിന്റെ ഭാഗമായിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടാണ് കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം ബി രാജേഷ് എം പി,  മുഖ്യാതിഥിതിയായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ കെ. മോഹന്‍ കുമാര്‍, പി. മോഹന്‍ദാസ്. ജില്ലാകലക്ടര്‍ പി.മേരിക്കുട്ടി,കമ്മീഷന്‍ സെക്രട്ടറി.എസ്.സുധ പ്രസംഗിച്ചു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  9 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  9 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  9 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  9 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  9 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  9 days ago