ബിരുദ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്: അപേക്ഷ 31 വരെ
അംഗീകൃത കോളജ്, സര്‍വകലാശാലയില്‍ ഏതെങ്കിലും ബിരുദ കോഴ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ സെക്ടര്‍ സ്കോളര്‍ഷിപ്പിന് ംംം.രെവീഹമൃവെശു.െഴീ്.ശി എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി 31വരെ അപേക്ഷിക്കാം. കേരളത്തില്‍ 2,343 സ്കോളര്‍ഷിപ്പുകള്‍ ആണ് ലഭ്യമാക്കിയിട്ടുള്ളത്.
സ്കോളര്‍ഷിപ്പുകള്‍ പുതുക്കാനും ഇതോടൊപ്പം അപേക്ഷ നല്‍കാം. അപേക്ഷകര്‍ പ്ലസ് ടു, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കണം.
വാര്‍ഷിക കുടുംബ വരുമാനം എട്ടു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. മറ്റ് ഏതെങ്കിലും സ്കോളര്‍ഷിപ്പ് വാങ്ങുന്നവരാകരുത്. പ്രായം 18നും 25നും മധ്യേ ആയിരിക്കണം.ആകെ സ്കോളര്‍ഷിപ്പിന്റെ അന്‍പതു ശതമാനം പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. 15 ശതമാനം പട്ടിക ജാതിക്കാര്‍ക്കും, 7.5 ശതമാനം പട്ടിക വര്‍ഗക്കാര്‍ക്കും, 27 ശതമാനം ഒ.ബി.സി വിഭാഗത്തിനും, 5 ശതമാനം ഭിന്നശേഷി വിഭാഗക്കാര്ക്കുമാണുള്ളത്.അപേക്ഷയോടൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ജാതി, ശാരീരിക വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പഠിക്കുന്ന സ്ഥാപന മേധാവികളില്‍ നിന്നുള്ള പ്രവേശന റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കണം.മെറിറ്റടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ബിരുദതലം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് ആയിരിക്കും സ്കോളര്‍ഷിപ്പ് ലഭിക്കുക. ബിരുദ തലത്തില്‍ പ്രതിമാസം 1,000 രൂപയും ബിരുദാനന്തര ബിരുദ തലത്തില്‍ പ്രതിമാസം 2,000 രൂപയുമാണ് സ്കോളര്‍ഷിപ്പ് നല്‍കുക. ഒരു അധ്യായന വര്‍ഷം പരമാവധി 10 മാസം സ്കോളര്‍ഷിപ്പ് അനുവദിക്കും.തൊട്ടു മുമ്പുള്ള പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് സ്കോളര്‍ഷിപ്പ് രണ്ടാം വര്‍ഷം മുതല്‍ പുതുക്കി നല്‍കും. 75 ശതമാനം അറ്റന്‍ഡന്‍സ് ഉണ്ടായിരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."