വ്യക്തി താല്‍പ്പര്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ട; പി.എച്ച് കുര്യനെതിരെ മന്ത്രിയും കാനവും
തിരുവനന്തപുരം: കൃഷി മന്ത്രിയുടെ നെല്‍കൃഷി പ്രോത്സാഹനത്തിനെതിരേ രംഗത്തെത്തിയ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരേ മന്ത്രി വി.എസ് സുനില്‍കുമാറും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത്. നെല്‍കൃഷി കൂട്ടുന്നത് കൃഷി മന്ത്രിക്ക് എന്തോ മോക്ഷം പോലെയാണെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ പരാമര്‍ശത്തിനെതിരേയാണ് ഇരുവരും രംഗത്തെത്തിയത്.
നെല്‍കൃഷി വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിനെതിരേയാണ് പി.എച്ച് കുര്യന്റെ നടപടി ഗുരുതര അച്ചടക്കലംഘനമാണ്. വ്യക്തി താല്‍പ്പര്യങ്ങള്‍ കുര്യന്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കേണ്ടെന്നും മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ കുര്യനെതിരേ പരാതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.എച്ച് കുര്യനെതിരേ നേരത്തെ സി.പി.ഐക്കുള്ളില്‍ തന്നെ പരാതികളുണ്ട്. റവന്യൂ മന്ത്രിയെ പോലും അവഗണിക്കുന്ന നിലപാടാണ് കുര്യന്‍ സ്വീകരിക്കുന്നതെന്ന അഭിപ്രായം നിലനില്‍ക്കുമ്പോഴാണ് കൃഷി മന്ത്രിക്കെതിരായ കുര്യന്റെ പരാമര്‍ശം. കോട്ടയത്ത് ഇന്നലെ നടന്ന ചടങ്ങിലായിരുന്നു കുര്യന്റെ വിവാദ പരാമര്‍ശം. കുട്ടനാട്ടിലെ നെല്‍കൃഷി പരിസ്ഥിതിക്ക് വിരുദ്ധമാണ്, ഒപ്പം നഷ്ടവും. കര്‍ഷകര്‍ ല്‍െകൃഷി വിട്ട് മത്സ്യകൃഷിയിലേക്കോ ടൂറിസത്തിലേക്കോ മാറണം. ല്‍െകൃഷി വര്‍ധിപ്പിക്കുന്നത് കൃഷി വകുപ്പിനും കൃഷി മന്ത്രിക്കും എന്തോ മോക്ഷം കിട്ടുന്നത് പോലെയാണമെന്നായിരുന്നു കുര്യന്റെ വിവാദ പരാമര്‍ശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."