HOME
DETAILS
MAL
മദ്യവില്‍പനശാലയില്‍ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍
backup
May 08 2017 | 19:05 PM
കോതമംഗലം: ബിവറേജസ് കോര്‍പ്പറേഷന്റെ പോത്താനിക്കാട് മദ്യവില്‍പനശാലയില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മദ്യം നശിപ്പിക്കുകയും ചെയ്തതിന് 2 പേരെ പോത്താനിക്കാട് പൊലിസ് അറസ്റ്റു ചെയ്തു. പൈങ്ങോട്ടൂര്‍ സ്വദേശികളായ വലിയ വീട്ടില്‍ സിബിന്‍ (27) വീപ്പനാട്ട് ബേസില്‍ (28) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.ഇരുവരെയും കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."