HOME
DETAILS

തിങ്കളാഴ്ച മുതല്‍ ദക്ഷിണേന്ത്യയില്‍ മഴയെത്തും; കേരളം തൊടാതെ

  
backup
September 08 2018 | 16:09 PM

rain-will-come-monday-in-south-india-not-in-kerala

കോഴിക്കോട്: കടുത്ത ചൂടിലേക്ക് നീങ്ങുന്ന ദക്ഷിണേന്ത്യയില്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

തമിഴ്‌നാട്ടിലും കര്‍ണാടകയുടെ തെക്കന്‍ മേഖലയിലും തിങ്കളും ചൊവ്വയും കനത്തമഴക്ക് സാധ്യതയുണ്ടെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യത വിരളമാണ്.

ദക്ഷിണേന്ത്യയില്‍ അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ള സംസ്ഥാനം തമിഴ്‌നാടാണ്. ഇന്നു മുതല്‍ 14 വരെ തമിഴ്‌നാട്ടില്‍ ഒറ്റപ്പെട്ട കനത്തമഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.

കേരളത്തില്‍ പശ്ചിമഘട്ട മേഖലകളിലും തിങ്കളും ചൊവ്വയും ചാറ്റല്‍മഴയില്‍ കവിഞ്ഞതൊന്നിനും സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പും വിദേശ ഏജന്‍സികളും വിലയിരുത്തുന്നത്.

കേരളത്തില്‍ മിക്ക ജില്ലകളിലും അടുത്ത അഞ്ചു ദിവസം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.

ഇതുവരെ ഹിമാലയന്‍ മലനിരകളില്‍ തങ്ങിനിന്നിരുന്ന മണ്‍സൂണ്‍ ട്രഫ് എന്ന കാലവര്‍ഷപാത്തി നാളെ മുതല്‍ തെക്കോട്ട് നീങ്ങിത്തുടങ്ങുമെന്നും ഇത് തെക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കിടയാക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.

എന്നാല്‍ പടിഞ്ഞാറന്‍ കര്‍ണാടക തീരത്ത് രൂപപ്പെടുന്ന അതിമര്‍ദം (ന്യൂനമര്‍ദത്തിന്റെ എതിര്‍ പ്രതിഭാസം) മൂലം കേരളത്തില്‍ മഴയില്ലാതാകുമെന്നാണ് വിദേശ കാലാവസ്ഥാ ഏജന്‍സികളുടെ നിഗമനം.

മണ്‍സൂണിന്റെ വിടവാങ്ങലിനു മുന്‍പുള്ള അവസാനത്തെ മഴയാണ് ഇതുമൂലം കേരളത്തിനു നഷ്ടമാകുക.

ഈ മാസം 30 നകം ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ അവസാനത്തെ ഭാഗവും കേരളം വഴി വിടവാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതിനിടെയാണ് മഴ വിട്ടുനില്‍ക്കുന്നത്. അതിര്‍മര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ കര്‍ണാടകയിലും മഴയില്ലാതാകും.

അതിനിടെ സംസ്ഥാനത്ത് ഇന്നത്തെ കണക്കനുസരിച്ച് വീണ്ടും ചൂടുകൂടുകയാണ്. പുനലൂരില്‍ 33.5 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഇവിടെ 1.6 ഡിഗ്രിയുടെ വര്‍ധനവുണ്ടായി. ആലപ്പുഴ 3.4, കോഴിക്കോട് 2, കോട്ടയം 1.9, കണ്ണൂര്‍ 1.2 ഡിഗ്രിയുടെ വര്‍ധനവാണുണ്ടായത്.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago