HOME
DETAILS

ശസ്ത്രക്രിയ വേണ്ടത് മൂക്കിന്; ചെയ്തത് വയറിന്

  
backup
May 21 2019 | 19:05 PM

%e0%b4%b6%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%82%e0%b4%95%e0%b5%8d

 

മഞ്ചേരി: ഡോക്ടറുടെ അശ്രദ്ധ മൂലം ആളുമാറി ഓപറേഷന്‍ ചെയ്തു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. കരുവാരക്കുണ്ട് കേരളാ എസ്റ്റേറ്റ് തയ്യില്‍ മജീദ്, ജഹാന ദമ്പതികളുടെ മകന്‍ ഏഴുവയസുകാരന്‍ മുഹമ്മദ് ഡാനിഷിനെയാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് അമ്പാഴക്കോട് ഉണ്ണികൃഷ്ണന്‍ കുഞ്ഞിലക്ഷമി ദമ്പതികളുടെ മകന്‍ ധനുഷ്(ആറ്)നാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്.


ചെവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. ഡാനിഷിന് മൂക്കിലെ ദശ മാറ്റുന്നതിനും ധനുഷിന് ഹെര്‍ണിയ നീക്കം ചെയ്യുന്നതിനുമാണ് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്.
പത്തരയോടെ ഡാനിഷിന്റെ ഓപറേഷന്‍ കഴിഞ്ഞതോടെ പുറത്തുനില്‍ക്കുന്ന രക്ഷിതാവിനെ വിളിച്ച് കുട്ടിയെ കാണിച്ചു കൊടുത്തു. ഈ സമയത്താണ് മൂക്കിന് പകരം വയറില്‍ ഓപറേഷന്‍ ചെയ്തായി രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കുട്ടിക്ക് ഹെര്‍ണിയ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞെന്നും അതുകൊണ്ടാണ് വയറിന് ഓപറേഷന്‍ ചെയ്തതെന്നുമായിരുന്നു ഡോക്ടറുടെ വിശദീകരണമെന്ന് രക്ഷിതാവ് പറഞ്ഞു. ഡോക്ടര്‍ പെട്ടെന്ന് കുട്ടിയെ വീണ്ടും തിയറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശ മാറ്റുന്നതിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഇതോടെ മകന്റെ മൂക്കിന് പകരം വയറിനു ശസ്ത്രക്രിയ നടത്തിയെന്ന പരാതിയുമായി പിതാവ് തയ്യില്‍ മജീദ് രംഗത്തെത്തി.


ശസ്ത്രക്രിയയ്ക്കു മുന്‍പ് രോഗികളുടെ കൈയിലെ ടാഗില്‍ എഴുതിയ പേര് തെറ്റായി വായിച്ചതാണ് ഇതിനു കാരണമായതെന്നാണു നിഗമനം. എന്നാല്‍ കൈയില്‍ ഒട്ടിച്ച ടാഗില്‍ രോഗിയുടെ പേരിന് പുറമെ രോഗ വിവരവും ഓപറേഷന്‍ ചെയ്യേണ്ട അവയവവും വിഭാഗവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ ഓപറേഷന് വിധേയമാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ജനുവരി 21നാണ് മുഹമ്മദ് ഡാനിഷിനെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഒ.പിയില്‍ ആദ്യമായി കാണിച്ചത്. ശേഷം മൂന്നു തവണ ഒ.പിയില്‍ ചികിത്സതേടി. ശസ്ത്രക്രിയക്ക് തിയതി ലഭിച്ചതോടെ ഡാനിഷിനെ തിങ്കളാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനകള്‍ എല്ലാം പൂര്‍ത്തിയാക്കിയാണ് ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ കുഞ്ഞിന് മൂക്കിനാണ് ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നതെന്നും വയറിന് ഓപറേഷന്‍ ചെയ്യുന്നതിന് മുന്‍പ് തങ്ങളോട് അനുമതി വാങ്ങിയിരുന്നില്ലെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  8 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  10 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  31 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  40 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago