HOME
DETAILS
MAL
ബാങ്കിങ് മേഖലയിലെ ജനവഞ്ചനയ്ക്കെതിരേ ബാങ്കിന് മുന്നില്‍ പ്രതീകാത്മക സമരം
backup
May 08 2017 | 20:05 PM
തിരൂര്‍: ബാങ്കിങ് മേഖലയിലെ ജനവഞ്ചനയ്ക്കെതിരേ നാഷനല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ നേതൃത്വത്തില്‍ തിരൂരില്‍ സൂചനാസമരം നടത്തി. താഴെപ്പാലം എസ്.ബി.ഐ ബാങ്കിന് മുന്നില്‍ പ്രതീകാത്മക ശവമഞ്ചമൊരുക്കി നടത്തിയ സമരം എന്‍.എഫ്.പി.ആര് സംസ്ഥാന കോ - ഓര്‍ഡിനേറ്റര്‍ മനാഫ് താനൂര്‍ ഉദ്ഘാടനം ചെയ്തു.
സേവനം ഔതാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം നടത്തിയത്. മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നും പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി താഴെപ്പാലം എസ്.ബി.ഐ ബാങ്കിന് മുന്നില്‍ പ്രതീകാത്മക ശവമഞ്ചമൊരുക്കുകയായിരുന്നു. എന്‍.എഫ്.പി.ആര് തിരൂര്‍ പ്രസിഡന്റ് ഗോപിനാഥ് ചേന്നര അധ്യക്ഷനായി. യൂത്ത് കോര്‍ഡിനേറ്റര്‍ ഷറഫുദ്ധീന്‍, സി വി ബഷീര്‍, ജെ.എ ബീന, നാദിര്‍ഷ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."