പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് തുക നല്‍കുമെന്ന് ഭാരത് ഗ്യാസ് വിതരണ അസോസിയേഷന്‍
തിരുവനന്തപുരം: പ്രളയ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് തുക നല്‍കുമെന്ന് ഭാരത് ഗ്യാസ് വിതരണ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രളയ ബാധിത മേഖലകളില്‍ പലയിടത്തും ഫ്രീ സര്‍വിസ് നടത്തിയിരുന്നു. പരിശീലനം സിദ്ധിച്ച 25ഓളം മെക്കാനിക്കുകളെ ഇതിനായി എറണാകുളത്ത് എത്തിച്ചു. പ്രളയത്തില്‍ തകരാറിലായ ഗ്യാസ് സ്റ്റൗ, സിലിണ്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ശരിയാക്കി. കൊടുങ്ങല്ലൂര്‍ മേഖലകളില്‍ പത്ത് ദിവസം കുടിവെള്ള വിതരണം ചെയ്തു. ഭക്ഷ്യസാധനങ്ങളും മറ്റു വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തുണികളും കേരളത്തില്‍ എത്തിച്ചു.
1,600 കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ സാധനങ്ങള്‍ വിതരണം ചെയ്തുവെന്നും ഭാരത് ഗ്യാസ് വിതരണ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് കൈലാസ് ഡുഡാനി പറഞ്ഞു.
ജനറല്‍ സെക്രട്ടറി എന്‍.പി സേത്, ട്രഷറര്‍ കിഷോര്‍ സോഥ, കോഡിനേറ്റര്‍ രമേശ് പടേക്കര്‍, വൈസ് പ്രസിഡന്റ് സാമിവേലു, പ്രാദേശിക വൈസ് പ്രസിഡന്റ് ജോയ് കളപ്പുര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."