കീഴൂര്‍ യാക്കൂബ് വധം: ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും പിഴയും; ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ വെറുതെ വിട്ടു
തലശ്ശേരി: ഇരിട്ടി കീഴൂരിലെ കോട്ടക്കുന്ന് കാണിക്കല്‍ സ്വദേശിയും സി.പി.എം പ്രവര്‍ത്തകനുമായ യാക്കൂബ് (24)നെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 5000 രൂപ പിഴയും. ജില്ലാ അഡീഷണല്‍ കോടതി (രണ്ട്) ആണ് ശിക്ഷ വിധിച്ചത്. കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്(48), സഹോദരന് വിലങ്ങേരി മനോഹരന് എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന് എന്ന ജോക്കര്‍ പ്രകാശന് (48), കീഴൂര്പുന്നാട് കാറാട്ട് ഹൗസില്‍ പി. കാവ്യേഷ് (40) എന്നിവരെയാണ് ശിക്ഷിച്ചത്. ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി ഉള്‍പ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു.
ആര്.എസ്.എസ് നേതാവ് ശങ്കരന് മാസ്റ്റര്‍, മനോഹരന് എന്നിവരടക്കം 16 പേരായിരുന്നു കേസിലെ പ്രതിപ്പട്ടികയില്‍പ്പെട്ടത്. കേസില്‍ വത്സന് തില്ലങ്കേരിയ്ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. വത്സന് തില്ലങ്കേരി കേസില്‍ 14ാം പ്രതിയായിരുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായത്.
2006 ജൂണ്‍ 13നാണ് സി.പി.ഐ.എം പ്രവര്‍ത്തകനായ പുന്നാട് കോട്ടത്തെക്കുന്ന യാക്കൂബ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ സംസാരിച്ചിരിക്കെ അതിക്രമിച്ചു കയറിയ ആര്.എസ്.എസ് - ബി.ജെ.പി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."