HOME
DETAILS

മണ്‍സൂണും കൈവിട്ടു; വേനലില്‍ വെന്തുരുകാന്‍ വയനാട് മണ്‍സൂണില്‍ 33 ശതമാനം മഴക്കുറവ്

  
backup
July 24 2016 | 19:07 PM

54302-2

ലഭിച്ചത് 942 മില്ലിമീറ്റര്‍ മഴ, ലഭിക്കേണ്ടത് 1,400 മില്ലിമീറ്റര്‍
കല്‍പ്പറ്റ: മണ്‍സൂണ്‍ കാലത്തെ മഴ ലഭ്യതയില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ വയനാട്. മണ്‍സൂണും കൈവിട്ടത് അടുത്ത വേനലില്‍ വയനാട് വെന്തുരുകാനിടയാക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കാലവര്‍ഷം ശക്തമാവേണ്ടത്.
ജൂലൈ അവസാനമായതോടെ ഇനി മസൂണ്‍ മഴ കാര്യമായി പ്രതീക്ഷിക്കേണ്ടതില്ല. മഴക്കാലത്തിനു പകരം തുലാമഴ കനത്താലും കാര്യമില്ല. ഭൂമിയില്‍ വെള്ളമിറങ്ങി ഉറവ് പൊട്ടില്ല. ഇത് ജില്ലയില്‍ വരള്‍ച രൂക്ഷമാക്കും. ജില്ലയില്‍ ഇത്തവണ മഴലഭ്യതയില്‍ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2016 ജനുവരി മുതല്‍ ജൂലൈ 21 വരെ ജില്ലയില്‍ ലഭിച്ചത് ആകെ 942 മില്ലിമീറ്റര്‍ മഴയാണ് കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴിലെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കാലയളവില്‍ ലഭിക്കേണ്ട ശരാശരി മഴ 1,400 മില്ലിമീറ്ററാണ്. ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ടത് 2,000 മില്ലിമീറ്ററും.
2015ല്‍ 1,800 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ആ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 21 വരെയുള്ള കാലയളവില്‍ 1,340 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. 2014ല്‍ മൊത്തത്തില്‍ 2,048 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ജനുവരി മുതല്‍ ജൂലൈ 21 വരെയുള്ള കാലയളവില്‍ 1,448 മില്ലിമീറ്റര്‍ മഴ പെയ്തു. ജൂണ്‍ മാസത്തില്‍ ശരാശരി 500 മില്ലിമീറ്റര്‍ മഴയാണ് പെയ്യേണ്ടത്. 2015ല്‍ ജൂണില്‍ മാത്രം വയനാട്ടില്‍ 500 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ വര്‍ഷം അത് 350 ആയി കുറഞ്ഞു. ജൂണില്‍ 30 ശതമാനം മഴയുടെ കുറവുണ്ട്.
മണ്‍സൂണാണ് മഴയുടെ അളവില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്. ഇത്തവണ ഇനി ചുരുങ്ങിയ കാലയളവില്‍ ശരാശരിയിലേക്കെത്താനുള്ള അളവ് മഴ പെയ്താല്‍ വയനാടിന്റെ നാശമായിരിക്കും സംഭവിക്കുകയെന്ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
 കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട കണക്ക് പ്രകാരവും ഏറ്റവും കുറവ് മഴ ലഭിച്ച ജില്ലയാണ് വയനാട്. ജൂണ്‍ ഒന്നു മുതല്‍ 22 വരെ 66 ശതമാനം മഴയുടെ കുറവാണ് വയനാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കാലവര്‍ഷം ശക്തമാവേണ്ടിയിരുന്ന ജൂണ്‍ 16 മുതല്‍ 22 വരെ 76 ശതമാനം കുറവാണുണ്ടായത്. 171.3 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 40.3 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. വിവിധ പ്രദേശങ്ങളിലെ മഴയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ പ്രകൃതിയുടെ താളം തെറ്റലാണ് സൂചിപ്പിക്കുന്നത്.
ഇടമുറിയാതെ മഴ ലഭിക്കേണ്ട തിരുവാതിര ഞാറ്റുവേലയും ഇത്തവണ ദുര്‍ബലമായിരുന്നു. ഞാറ്റുവേല തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം മൂന്നു ദിവസം പെയ്ത ശക്തമായ മഴയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ജില്ലയിലുണ്ടായത്.
ഇതു വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണെന്ന് കലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഓരോ സീസണിലും യഥാസമയം കൃത്യമായ അളവില്‍ മഴ പെയ്യാതെ അനവസരത്തില്‍ കനത്ത മഴ പെയ്യുന്നതുകൊണ്ടാണ് മൊത്തത്തിലുള്ള അളവില്‍ വലിയ കുറവില്ലാത്തത്.
പക്ഷേ, ഇത് പ്രകൃതിക്ക് ഗുണം ചെയ്യുന്നില്ല. കാലം തെറ്റിയുണ്ടാകുന്ന പേമാരി പ്രകൃതി ദുരന്തങ്ങള്‍ക്കും അതുവഴി കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ക്കുമാണ് വഴിതെളിക്കുന്നത്. കാലവര്‍ഷം ദുര്‍ബലമായത് കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്കും ജില്ലയുടെ സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago