വേനല്‍മഴയിലെ കൃഷി നാശം; ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല
കല്‍പ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തില്‍ 2013-14ലെ വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. ഇതു സംബന്ധിച്ച പരാതിയുമായി എത്തുന്ന കര്‍ഷകരോട് കൈമലര്‍ത്തുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍.
2013-14ലെ വേനല്‍മഴയിലെ കൃഷിനാശത്തിനു സമാശ്വാസധനം അനുവദിച്ച് ഉത്തരവായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശക്തമായ മഴയിലും കാറ്റിലും 2013-14 സാമ്പത്തികവര്‍ഷം മാര്‍ച്ചില്‍ 36-ഉം ഏപ്രിലില്‍ 111-ഉം കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് വാഴകള്‍ കൂട്ടത്തോടെ ഒടിഞ്ഞും മറിഞ്ഞും നശിച്ചത്.
ചില തോപ്പുകളില്‍ ഒരു വാഴപോലും അവശേഷിക്കാതെ കാറ്റെടുത്തു. കൃഷിനാശം സംഭവിച്ച മുഴുവന്‍ കര്‍ഷകരും യഥാസമയം കൃഷിഭവനില്‍ വിവരം അറിയിക്കുകയും നഷ്ടപരിഹാരത്തിനു അപേക്ഷിക്കുകയും ചെയ്തതാണ്. ഉദ്യോഗസ്ഥര്‍ ഓരോ അപേക്ഷകന്റെയും കൃഷിസ്ഥലം സന്ദര്‍ശിച്ച് നഷ്ടം തിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.
147 കര്‍ഷകരുടേതായി ഒരു ലക്ഷത്തോളം വാഴയാണ് നശിച്ചത്. കുറഞ്ഞത് ഒരു കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം. ഈ തുക അനുവദിക്കാത്തതില്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. പണം പലിശക്ക് കടംവാങ്ങിയടക്കം ഇറക്കിയ കൃഷിയാണ് നശിച്ചത്.
2013-14നു മുന്‍പും ശേഷവും സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രകൃതിക്ഷോഭത്തിലുണ്ടായ കൃഷിനാശത്തിനു നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്.
എന്നിരിക്കെ 2013-14ലെ വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."